മലയാളം ബിഗ് ബോസ് സീസണ് ഫോറിന്റെ ഒന്നാം സ്ഥാനം നേടിയത് ദില്‍ഷ പ്രസന്നനാണ്. ആദ്യമായിട്ടാണ് ബിഗ് ബോസിന്റെ മലയാളത്തിലെ വിന്നര്‍ സ്ഥാനത്ത് ഒരു ലേഡി എത്തുന്നത്. എന്നാല്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോഴും ധാരാള വിമര്‍ശനമാണ് ഉയര്‍ന്നത്. ഇവര്‍ക്കുള്ള മറുപടിയും ദില്‍ഷ കൊടുത്തിരുന്നു.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടും ടിവി പ്രോഗ്രാമുകളുമായി തിരക്കിലാണ് ദില്‍ഷയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദില്‍ഷ. ഇപ്പോള്‍ ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദില്‍ഷ. അവള് പറക്കുന്നു, അവളുടെ സ്വന്തം ചിറകുകള് കൊണ്ട് എന്നാണ് ദില്‍ഷ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ഒരു ഷോയുടെ ഭാഗമായാണ് ദില്‍ഷ ദുബായിലെത്തിയത്. കറുപ്പും ചുവപ്പും ചേര്‍ന്ന വസ്ത്രമാണ് ദില്‍ഷ ധരിച്ചിരുന്നത്. കഴിഞ്ഞ ദിവസം സുഹൃത്ത് ആര്യയ്ക്കൊപ്പമുള്ള ഒരു ഡാന്‍സ് വീഡിയോയും ദില്‍ഷ പങ്കുവച്ചിരുന്നു.
View this post on Instagram
ഒന്നിനു മുന്നിലും തോറ്റു കൊടുക്കില്ല എന്ന വാശിയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് വിന്നര്‍ . ഒരു സമയത്ത് വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ചു നിന്നിരുന്നുവെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. വരുന്നത് വരുന്നേടത്ത് വെച്ച് കാണാം എന്ന നിലപാടിലാണ് ഈ താരം. ദില്‍ഷയെ ഇനി തളര്‍ത്താന്‍ കഴിയില്ല എന്ന് മനസ്സിലായതോടെ വിമര്‍ശകരും ഒന്ന് അടങ്ങിയിരിക്കുകയാണ് .