മലയാളം ബിഗ് ബോസ് സീസണ് ഫോറിന്റെ ഒന്നാം സ്ഥാനം നേടിയത് ദില്‍ഷ പ്രസന്നനാണ്. ആദ്യമായിട്ടാണ് ബിഗ് ബോസിന്റെ മലയാളത്തിലെ വിന്നര്‍ സ്ഥാനത്ത് ഒരു ലേഡി എത്തുന്നത്. എന്നാല്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോഴും ധാരാള വിമര്‍ശനമാണ് ഉയര്‍ന്നത്. ഇവര്‍ക്കുള്ള മറുപടിയും ദില്‍ഷ കൊടുത്തിരുന്നു.
ഇപ്പോഴിത തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. സാരി ധരിച്ച് നില്ക്കുന്ന ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്. പറവൂരില്‍ ഒരു ഉദ്ഘാടനത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് എത്തുന്നതിന് മുന്‍പ് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലും ടെലിവിഷന്‍ പരമ്പരകളിലുമുണ്ടായിരുന്നു ദില്‍ഷ.
പുറത്തുവന്ന ശേഷം ആളാകെ മാറിയിരിക്കുകയാണ്. പുതിയ ദില്‍ഷയെയാണ് ആരാധകര്‍ പുറത്തു കണ്ടത്. മുടിയില്‍ പുതിയ കളര്‍ ചെയ്ത്. ലുക്കെല്ലാം മാറ്റി. ഇതിനിടെ തന്റെ ഇന്‍സ്റ്റഗ്രാമിലെ പേരും ദില്‍ഷ മാറ്റിയിരുന്നു. ഇതെല്ലാം ആരാധകര്‍ ശ്രദ്ധിച്ചു.
View this post on Instagram
ഡി ഫോര്‍ ഡാന്‍സിന് ശേഷം പഠനം പൂര്‍ത്തിയാക്കിയ ദില്‍ഷ ബാംഗ്ലൂരില്‍ ഒരു സ്വകാര്യ കമ്പനിയില്‍ എച്ച് ആര് ഡിപ്പാര്‍ട്മെന്റില്‍ ജോലി ചെയ്തു വരുകയാണ്. എന്നാല്‍ തന്റെ പ്രൊഫഷന് ഇതല്ല, മീഡിയ ഫീല്‍ഡ് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ ദില്‍ഷ ബിഗ്ഗ് ബോസില്‍ പങ്കെടുക്കുകയായിരുന്നു.