Film News

കൂറുമാറിയ ഒരു നടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പോസ്റ്റ് – സത്യാവസ്ഥ അറിയാൻ ന്യൂസ് ചാനലുകൾക്ക് മുമ്പിൽ അടയിരുന്ന് മലയാളികൾ, ആ നടി ആരാണ് എന്ന് അറിയുമോ?.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് നടിയെ ആക്രമിച്ച കേസ്. വർഷങ്ങൾക്ക് മുമ്പാണ് നടന്നത് എങ്കിലും സംഭവത്തിൽ ഇതുവരെ കാര്യമായ നിഗമനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ദിലീപ് കേസിൽ പ്രതിയായതോടെ ആണ് സംഭവങ്ങൾ എല്ലാം ചൂടുപിടിക്കുന്നത്. ആദ്യഘട്ടത്തിൽ ദിലീപിനെതിരെ വലിയ വിഭാഗം ആളുകൾ ആയിരുന്നു മൊഴി രേഖപ്പെടുത്തി കൊണ്ട് എത്തിയത്. എന്നാൽ പിന്നീട് ഓരോരുത്തരായി കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു. അങ്ങനെ കേസ് വലിയ രീതിയിൽ ദുർബലമായി. പിന്നീട് കുറെ വർഷക്കാലത്തേക്ക് കേസിനെ സംബന്ധിച്ച് വലിയ അനക്കമൊന്നും ഇല്ലായിരുന്നു.

- Advertisement -

അടുത്തിടെ ആണ് ഒരു സംവിധായകൻ ചില വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കേസിൽ ദിലീപിന് പങ്കുണ്ട് എന്ന് ആരോപിച്ചുകൊണ്ട് ആയിരുന്നു അദ്ദേഹം രംഗത്തെത്തിയത്. ഇത് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ദിലീപ് തന്നെ നേരിട്ടാണ് എന്നും സിനിമാ മേഖലയിലെ പല പ്രമുഖർക്കും ഇതിൽ പങ്കുണ്ട് എന്നുമായിരുന്നു ഈ സംവിധായകൻ നടത്തിയ വെളിപ്പെടുത്തൽ. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് പുതിയ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിനെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യും എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ്.

അതേസമയം കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി എത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വർഷക്കാലം എളുപ്പമല്ലായിരുന്നു എന്നും വലിയ ബുദ്ധിമുട്ടുകളിലൂടെ ആയിരുന്നു കടന്നുപോയത് എന്നുമാണ് താരം പറഞ്ഞത്. എന്നാൽ നിങ്ങൾ പ്രേക്ഷകർ നൽകിയ പിന്തുണയാണ് പിടിച്ചുനിൽക്കാൻ ശക്തിപകർന്നത് എന്നുമായിരുന്നു താരം പറഞ്ഞത്. ഇതിനെ തുടർന്ന് നിരവധി ആളുകൾ ആയിരുന്നു ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് നടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടക്കത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് നടി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളും എത്തി. ഇതോടെ മലയാള സിനിമയിലെ മുതിർന്ന താരങ്ങൾക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയായി. അർദ്ധരാത്രിയോടെ സമയം അടുത്തു എങ്കിലും മോഹൻലാലും മമ്മൂട്ടിയും ദുൽഖർ സൽമാനും എല്ലാം നടിക്ക് പിന്തുണയുമായി എത്തി. എന്നാൽ ഇത് നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് എന്നാണ് ചില വിഭാഗം ആളുകൾ പറയുന്നത്.

അതേസമയം ഇപ്പോൾ സിൻസി അനിൽ എന്ന വ്യക്തി നടത്തിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കിൽ ആണ് ഇവർ ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുമായും മഞ്ജു വാര്യരും ആയി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് സിൻസി അനിൽ. കേസിൽ ദിലീപിനെതിരെ ആദ്യം മൊഴി കൊടുക്കുകയും പിന്നീട് കൂറു മാറുകയും ചെയ്ത ഒരു നടിയെ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത കേൾക്കുന്നുണ്ട്, ഇതിൻറെ സത്യാവസ്ഥ എന്താണ്? എന്ന് ചോദിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. ഏതെങ്കിലും ഓൺലൈൻ മീഡിയ പടച്ചുവിട്ട അഭ്യൂഹം എന്ന നിലയിൽ തള്ളിക്കളയാനുള്ള വാർത്തയാണ് ഇത് എങ്കിലും ആക്രമിക്കപ്പെട്ട നടിയുമായും മഞ്ജുവാര്യരും ആയും അടുത്തുനിൽക്കുന്ന ഒരു വ്യക്തിയാണ് ഈ പോസ്റ്റ് നടത്തിയത് എന്നതുകൊണ്ടുതന്നെ സംശയങ്ങൾ വർധിക്കുകയാണ്. അതേസമയം നടി ആരാണ് എന്ന് തിരച്ചിലിലാണ് ഇപ്പോൾ മലയാളികൾ.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

7 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

7 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

7 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

8 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

8 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

8 hours ago