മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ അഭിമുഖങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധേയമാണ്.പല വിമർശനങ്ങൾക്ക് മറുപടിയായി ശക്തമായി തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് ധ്യാൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ധ്യാനും എത്തുന്നു. സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറച്ച് പഴയ ഫിറ്റ്നെസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ധ്യാൻ.ധ്യാനിന്റെ ലുക്കിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് അജു വർഗീസ്. സ്വയം പ്രഖ്യാപിത ഉഴപ്പനും ഇന്റർവ്യൂ സ്റ്റാറുമായ വ്യക്തി ക്യാരക്ടറിന് വേണ്ട അളവിൽ കറക്ട് സൈസിൽ എത്തി. അത് ഭയങ്കര ബഹുമാനമുണ്ടാക്കി. സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ സ്നേഹം ഇരട്ടിക്കുമെന്ന് ഞാൻ കരുതുന്നു. ആ ക്യാരക്ടറിന്റെ രൂപത്തിൽ എത്തിയില്ലെങ്കിൽ വേറെയാളെ കാസ്റ്റ് ചെയ്യുമെന്ന് വിനീത് ഒരു ദാക്ഷിണ്യവും ഇല്ലാതെ പറഞ്ഞു.
മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. വർഷങ്ങൾക്ക് ശേഷത്തിൽ അജു വർഗീസും ഒരു വേഷം ചെയ്യുന്നുണ്ട്. നിവിൻ പോളി, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.സിനിമകൾ പരാജയപ്പെട്ടെങ്കിലും ചേട്ടൻ വിനീത് ശ്രീനിവാസനുള്ളതിനാൽ തനിക്ക് ഭയമില്ലെന്ന് ധ്യാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഏറ്റവും ബാങ്കബിൾ ആയ സംവിധായകനാണ് എന്റെ ചേട്ടൻ. അയാൾ ഉള്ളിടത്തോളം കാലം കുഴപ്പമില്ല. ഓടാൻ നാളെയാെരു സിനിമയുണ്ടെങ്കിൽ കൂടുതൽ ടെൻഷനിക്കേണ്ടെന്നാണ് ഞാൻ സുഹൃത്തുക്കളോട് പറയാറ്. ജീവിതത്തിൽ ഒരുപാട് തോൽവികൾ കണ്ടിട്ടുണ്ട്. അതിനാൽ തനിക്ക് എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യമുണ്ടെന്നും ധ്യാൻ വ്യക്തമാക്കി. തടി കുറയ്ക്കാൻ വിനീത് ആവശ്യപ്പെട്ടതിനെക്കുറിച്ചും ധ്യാൻ മുമ്പ് പറഞ്ഞിരുന്നു.
ഇനിയും ഇങ്ങനെ നടന്നാൽ പറ്റില്ലെന്ന് ഒരു ദിവസം ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞു. ഞാനീ തടിയിൽ നിൽക്കുന്ന സമയത്ത് തടി കുറച്ച് വരാനാണ് പുള്ളി എന്നോട് പറഞ്ഞത്. കാരണം ഞാൻ തടി കുറയ്ക്കുമെന്ന് പുള്ളിക്ക് അറിയാം. ഇത്രയും പ്രേക്ഷക സ്നേഹം ലഭിക്കുന്ന നിനക്ക് മര്യാദയ്ക്ക് നടന്നാൽ സ്റ്റാർ ആയിക്കൂടേ, ജനങ്ങളുടെ ഇഷ്ടം കിട്ടാൻ എന്തൊരു ബുദ്ധിമുട്ടാണെന്ന് അറിയാമോ എന്ന് ചേട്ടൻ ചേദിച്ചിട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നുണ്ട്.