അന്താരാഷ്ട്ര തലത്തില്‍ ഹെയര്‍ സ്റ്റൈല്‍ ചര്‍ച്ചയായത് എംഎസ് ധോണിയുടേതായിരുന്നു.പിന്നീട് ടി20 ലോകകപ്പ് ഇന്ത്യ ആദ്യമായി നേടിയപ്പോള്‍ ഈ മുടി വെട്ടിയിരുന്നു ധോണി. പിന്നീട് വര്‍ഷങ്ങളോളം ധോണിയെ നീണ്ട മുടിയില്‍ ആരാധകര്‍ കണ്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ നിന്ന് വിരമിക്കുന്നത് വരെ ധോണി മുടി നീട്ടി വളര്‍ത്തിയിട്ടില്ല.ഐപിഎല്ലിന്റെ അവസാന സീസണ് മുതല്‍ മുടി നീട്ടി വളര്‍ത്തി, കളര്‍ ചെയ്തുള്ള സ്റ്റൈലിഷ് ലുക്കിലാണ് ധോണി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴും അതേ സ്റ്റൈല്‍ തന്നെയാണ് ധോണി പിന്തുടരുന്നത്. അതേസമയം ഈ മുടി നീട്ടി വളര്‍ത്തുന്നതിന് കാരണവും ധോണി തന്നെ വെളിപ്പെടുത്തി. ആരാധകര്‍ക്ക് വേണ്ടി മാത്രമാണ് മുടി ഇത്ര നീട്ടി വളര്‍ത്തിയത്. അവര്‍ക്ക് എന്റെ നീണ്ട മുടി ഇഷ്ടമാണ്. അവര്‍ക്കായി മാത്രമാണത് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
അതെ സമയം മുടി ഇത്രത്തോളം നല്ല രീതിയില്‍ കൊണ്ടുപോവുക ദുഷ്കരമായ കാര്യമാണെന്നും ധോണി വ്യക്തമാക്കി. 2011 ലോകകപ്പില്‍ ധോണി മൊട്ടയടിച്ച് കൊണ്ടായിരുന്നു ലോകകപ്പ് ഉയര്‍ത്തിയത്. അന്ന് ആരാധകരെ മുഴുവന്‍ ധോണി അമ്പരപ്പിച്ചിരുന്നു. മുടി നീട്ടി വളര്‍ത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായത് കൊണ്ടാണ് പിന്നീട് അതിന് തയ്യാറാവാതിരുന്നതെന്നാണ് ധോണി പറയുന്നത്.നേരത്തെ ഞാന്‍ 20 മിനുട്ടില്‍ ഒരുങ്ങി ഇറങ്ങാറുണ്ടായിരുന്നു. ഇപ്പോള്‍ ഒരു മണിക്കൂര്‍ പത്ത് മിനുട്ടാണ് തനിക്ക് റെഡിയായി വരാന്‍ ആവശ്യമായി വരുന്നതെന്നും ധോണി വെളിപ്പെടുത്തി. ഇങ്ങനെ മുടി നീട്ടി വളര്‍ത്തി കഷ്ടപ്പെടുന്നത് ആരാധകര്‍ക്ക് വേണ്ടി മാത്രമാണ്. അവര്‍ക്കത് ഇഷ്ടമാണ് എന്നുള്ളത് കൊണ്ടാണ്. എന്നാല്‍ ഒരു ദിവസം ഇത് മതിയെന്ന് തോന്നിയാല്‍, തീര്‍ച്ചയായും അത് മുറിക്കുമെന്നും ധോണി വെളിപ്പെടുത്തി.
അതേസമയം അടുത്തിടെ റിഷഭ് പന്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ധോമിയുടെ വീഡിയോ വൈറലായിരുന്നു. സാക്ഷി, മകള്‍ സിവ എന്നിവരെല്ലാം ആ പാര്‍ട്ടിയിലുണ്ടായിരുന്നു. ദുബായില്‍ വെച്ച് ഇരുവരും പിക്കിള്ബോളും കളിച്ചിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലും ധോണി തന്റെ വിന്റേജ് ലുക്കില്‍ കളിക്കാനിറങ്ങുമെന്നാണ് സൂചന.മറ്റൊന്ന് എല്ലാം ആരാധകരും ചോദിക്കുന്ന ഒന്ന് ധോണി ഈ സീസണോടെ കരിയര്‍ അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. സിഎസ്കെ സിഇഒ കാശി വിശ്വനാഥന് പറയുന്നത്, ധോണിക്ക് മാത്രമേ അക്കാര്യം കൃത്യമായി അറിയൂ എന്നാണ് അദ്ദേഹം പറയുന്നത്.