മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിലീപ്. അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണ് ദിലീപ് മലയാള സിനിമയിൽ അരങ്ങേറുന്നത്. അതിനു മുൻപ് തന്നെ ടെലിവിഷൻ മേഖലയിൽ സജീവമായിരുന്നു താരം. മിമിക്രി മേഖലയിലൂടെ ആണ് താരം കലാ രംഗത്ത് എത്തുന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ താരം മലയാള സിനിമയിൽ തുടങ്ങി. അധികം വൈകാതെ തന്നെ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി ദിലീപ്. കോമഡി കഥാപാത്രങ്ങൾക്കൊപ്പം റൊമാൻറിക് കഥാപാത്രങ്ങളും അനായാസം കൈകാര്യം ചെയ്തിരുന്നു ദിലീപ്.
മഞ്ജു വാര്യർക്കൊപ്പം ഉള്ള ദിലീപിൻ്റെ ജോഡി പൊരുത്തം ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു. സല്ലാപം അടക്കമുള്ള സിനിമകളിൽ ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരെയും ജീവിതത്തിലും ഒന്നിച്ചു കാണാൻ നിരവധി മലയാളികൾ ആയിരുന്നു ആഗ്രഹിച്ചത്. പിന്നീടായിരുന്നു മലയാളികളെ എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് അത് സത്യം ആകാൻ പോവുകയാണ് എന്ന വാർത്ത പുറത്തുവന്നത്. മലയാളികൾ ഒന്നടങ്കം കൊണ്ടാടിയ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. വിവാഹശേഷം മഞ്ജു സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം ആയിരുന്നു ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വന്നത്. പിന്നീടായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ മോചനവും നടക്കുന്നത്.
ഇരുവർക്കും ഈ ബന്ധത്തിൽ ഒരു പെൺകുട്ടി ആണ് ഉള്ളത്. മീനാക്ഷി എന്നാണ് കുട്ടിയുടെ പേര്. ഇപ്പോൾ ചെന്നൈയിലെ ഒരു മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കുകയാണ് താരം. സിനിമയില്ലെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി മീനാക്ഷിയുടെ വിശേഷങ്ങൾ എല്ലാം മലയാളികൾ അറിയുന്നുണ്ട്. ഒരു സിനിമ താരത്തിനു ലഭിക്കുന്ന എല്ലാ പരിഗണനയും സമൂഹമാധ്യമങ്ങളിൽ മീനാക്ഷിക്ക് ലഭിക്കുന്നുണ്ട് എന്ന് വേണമെങ്കിൽ പറയാം. മീനാക്ഷി നടത്തുന്ന ഓരോ പോസ്റ്റും കമൻ്റും വലിയ വാർത്ത ആകാറുണ്ട്. ഇപ്പൊൾ ഒരു കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.
“മഞ്ഞ മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾ വിശ്വസിച്ച് അതും പറഞ്ഞു നടക്കുന്നവർ അത് തുടർന്നു കൊള്ളുക. പ്രായപൂർത്തിയായ മകൾ ഇന്നും അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹത്തിനൊപ്പം സന്തോഷത്തോടെ കഴിയുന്നുണ്ടെങ്കിൽ അതിനു ഒരു അർത്ഥമേ ഉള്ളൂ, അയാളിലെ നന്മയിൽ ഉള്ള വിശ്വാസം. കാലം തെളിയിക്കും അയാൾ ആയിരുന്നു ശരി എന്ന്. അയാൾ മാത്രമായിരുന്നു ശരി എന്ന്” – ഫേസ്ബുക്കിൽ ആണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ദിലീപ് ഫാൻസ് എന്ന പേജിലാണ് ഈ കുറിപ്പ് ഒരു വീഡിയോയുടെ ക്യാപ്ഷൻ ആയി പ്രത്യക്ഷപ്പെട്ടത്.