നടി നിഖില വിമലിനെതിരെ സൈബറാക്രമണം. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് സൈബറാക്രമണത്തിന് കാരണം. ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്നായിരുന്നു നിഖിലയുടെ പരാമര്‍ശം. ഇതിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് വ്യാജ ഐഡിയില്നിന്നടക്കം നടിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നത്.
‘ഇത്രയും പടത്തില്‍ അഭിനയിച്ചിട്ടും കൂടുതല്‍ ആര്‍ക്കും അറിയില്ലായിരുന്നു, ഈ പശു പ്രയോഗം കൊണ്ട് ചുളുവില്‍ അറിയപ്പെട്ടു തുടങ്ങി’, ‘ഒന്നു ഫീല്‍ഡില്‍ പിടിച്ചു നില്ക്കാന് ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം’, ‘ആരും അറിയാതിരുന്ന കൂതറ കോഴിയുടെ പശുവിന്റെ പേരില്‍ അറിയാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്’, ‘ഇപ്പോള്‍ ഈ വിഷയം എടുത്ത് ഇട്ടത് തന്നെ സമസ്താ പെണ്‍കുട്ടി വിഷയത്തില്‍ നിന്ന് വഴി തിരിക്കാന്‍ അല്ലെ അതിനു ഇതൊന്നും മതിയാവില്ലല്ലോ ചെമ്പൂവേ, ഇങ്ങനെ പോകുന്നു കമന്റുകള്‍. അതിനിടെ നിഖിലയെ പിന്തുണച്ചും നിരവധി പേരെത്തി.
നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാമെന്നും പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്നുമായിരുന്നു നിഖില പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കണമെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാത്തിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. താനെന്തും കഴിക്കും. കോഴിക്കോ മീനിനോ ഇല്ലാത്ത പരിഗണന പശുവിന് വേണ്ടെന്നും നിഖില പറഞ്ഞിരുന്നു.