Political

‘സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിത്തം; കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി’: കെ. സുധാകരന്‍

കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്നും കേരളം പോലൊരു തുരുത്തിലെ ശക്തിയായ സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിത്തമെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ദേശീയസരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബിജെപിയാണ് ഏറ്റവും വലിയ ഭീഷണി. അത് കഴിഞ്ഞേ മറ്റ് പാര്‍ട്ടികളുള്ളൂ എന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -

കേരളത്തില്‍ മാത്രമുള്ള സിപിഐഎമ്മിനെ അഖിലേന്ത്യതലത്തില്‍ നമ്പര്‍ വണ്‍ ശത്രുവായി പ്രഖ്യാപിക്കാന്‍ പറ്റുമോ എന്നും കെ. സുധാകരന്‍ ചോദിച്ചു. അവര്‍ക്ക് അതിനുള്ള അര്‍ഹതയില്ല. ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം കേരളം പോലൊരു തുരുത്തിലെ സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിത്തമല്ലേയെന്നും കെ. സുധാകരന്‍ ചോദിച്ചു.

ചിന്തന്‍ ഷിബിരില്‍ നിന്ന് വിട്ടുനിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനുമെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. ഇരുവരെയും പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്നും പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്ക് ഒരു ദുഃഖവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ ഇത്തരം സംഭവങ്ങള്‍ നിസാരമാണ്. ഇത്രയും വലിയൊരു പരിപാടി നടക്കുമ്പോള്‍ മാറിനില്‍ക്കുന്നത് അവര്‍ ആലോചിക്കണം. അവരെ ക്ഷണിച്ചതാണ്. പങ്കെടുക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതില്‍ നമുക്കൊരു ദുഃഖവുമില്ലെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

22 mins ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

37 mins ago

കഴിവുള്ളവനെ തേടി ലോകം ഇങ്ങോട്ട് വരും എന്നു പറയുന്നത് വെറുതെയല്ല, ആർഡിഎക്സ് സംവിധായകനൊപ്പം രജനീകാന്ത്

മലയാളത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ സിനിമകളിൽ ഒന്നായിരുന്നു ആർ ഡി എക്സ്. രണ്ടു വലിയ സിനിമകളുടെ ഒപ്പം ആയിരുന്നു ഈ ചെറിയ…

47 mins ago

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

4 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

4 hours ago