News

കോവിഡ്19: പ്രവാസികൾക്കുള്ള വിവിധ ധനസഹായ പദ്ധതികൾക്കുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച മുതൽ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച(18-04-2020) മുതൽ സ്വീകരിക്കും. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

- Advertisement -

കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 10000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയിൽ കോവിഡ്19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്.  പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്നും സഹായധനം ലഭിക്കാത്തവർക്കുമാത്രമേ ഈ ധനസഹായം ലഭിക്കുകയുള്ളു.

2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്‌പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും 5000 രൂപ ധനസഹായം ലഭിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്‌പോർട്ടിന്റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്‌പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങൾ എന്നിവ അപ് ലോഡ് ചെയ്യണം. 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 30-04-2020 ആയിരിക്കും.
വിശദ വിവരം www.norkaroots.org യിലും 0471-2770515 ,2770557( ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ)നമ്പരിലും ലഭിക്കും.

mixindia

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

11 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

12 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

13 hours ago