ചിയാൻ വിക്രം എന്ന നടനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉണ്ട് ഇദ്ദേഹത്തിന്. ചില മലയാള ചിത്രങ്ങളിലും വിക്രം അഭിനയിച്ചിട്ടുണ്ട്. താരം കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണി രക്തം സംവിധാനം ചെയ്ത ഈ ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.
ഇപ്പോഴിതാ വിക്രം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ധ്രുവം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ ഒരു ചെറിയ ലോഡ്ജിൽ ആയിരുന്നു താമസം എന്ന് വിക്രം പറയുന്നു. കുടുംബത്തിന് ആ ലോഡ്ജ് കാണിച്ചുകൊടുത്തു താൻ ഇവിടെയായിരുന്നു താമസിച്ചത് എന്ന് പറഞ്ഞു. വളരെ ചെറിയ ഒരു ലോഡ്ജ് ആയിരുന്നു അത്.
മമ്മൂക്ക താമസിച്ചിരുന്നത് പങ്കജ് ഹോട്ടലിൽ ആയിരുന്നു. താൻ ആവട്ടെ ആ ചെറിയ ലോഡ്ജിലും. ആ ഹോട്ടൽ വലിയ ഒരു ഹോട്ടൽ ആയിരുന്നു. താൻ അപ്പോൾ തന്നോട് തന്നെ ഒരു കാര്യം പറയാറുണ്ടായിരുന്നു. ഒരിക്കൽ പങ്കജ് ഹോട്ടലിൽ താൻ താമസിക്കും എന്നതായിരുന്നു അത്. പക്ഷേ ആ പങ്കജ് ഹോട്ടലിൽ തനിക്ക് താമസിക്കാൻ ആയില്ല.
എന്നാൽ അതിലും നല്ല ഹോട്ടലിൽ താൻ പിന്നീട് താമസിച്ചു. അതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. ധ്രുവം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തന്നെ ആർക്കും തിരിച്ചറിയില്ലായിരുന്നു എന്നും വിക്രം പറയുന്നു. എന്നാൽ ഇന്ന് ഇവിടെ നിന്നും വലിയ സ്നേഹവും പിന്തുണയും തനിക്ക് ലഭിക്കുന്നുണ്ട്. അതിൽ തനിക്ക് ഒരുപാട് നന്ദിയുണ്ട് എന്നും വിക്രം കൂട്ടിച്ചേർത്തു.