മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. നിരവധി മികച്ച ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള കെഎസ് ചിത്രയ്ക്ക് നിരവധി ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ട് തന്നെ കെഎസ് ചിത്രയുടെ വിശേഷങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിത സോഷ്യല്‍ മീഡിയയിലൂടെ ചിത്ര പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നഷ്ടപ്പെട്ട തന്റെ മകള്‍ നന്ദനയെ കുറിച്ച് ചിത്ര പങ്കുവച്ച ഓര്‍മ്മ കുറിപ്പാണ് മലയാളികളിള്‍ വേദനയുണ്ടാക്കുന്നത്.
”സ്വര്‍ഗ്ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വര്‍ഷങ്ങള്‍ എത്ര കടന്നുപോയാലും നീ മായാതെ എന്നും എന്റെ മനസ്സിലുണ്ടാകും. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട നന്ദന”, എന്നാണ് മകളുടെ ചിത്രത്തിനൊപ്പം ചിത്ര കുറിച്ചത്.
വിജയ ശങ്കര്‍- കെ എസ് ചിത്ര ദമ്പതിമാര്‍ക്ക് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മകള്‍ നന്ദന ജനിച്ചത്. എന്നാല്‍ ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്തു.
View this post on Instagram
2011ല്‍ ദുബായ്യിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. ഓരോ ഓര്‍മദിനത്തിലും പിറന്നാള്‍ ദിനത്തിലും നന്ദനയുടെ ഓര്‍മകള്‍ ചിത്ര പങ്കുവയ്ക്കാറുണ്ട്.
എന്നും ചിരിച്ചുകൊണ്ടു കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം.
നന്ദനയുടെ ഓര്‍മകള്‍ നിധി പോലെയാണ് ചിത്ര ഇപ്പോഴും സൂക്ഷിക്കുന്നത്.
ചിത്രയെ എന്ന പോലെ നന്ദനയെയും പ്രേക്ഷകരും ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കെ എസ് ചിത്രയുടെ മകള്‍ നന്ദനയുടെ വേര്‍പാട് എന്നും കേരളക്കരയ്ക്കും ഒരു നൊമ്പരമാണ്. നിരവധി പേരാണ് ചിത്രയുടെ പോസ്റ്റിന് താഴെ ഓര്‍മ്മപ്പൂക്കളുമായി എത്തുന്നത്.