കഴിഞ്ഞ ദിവസമായിരുന്നു നടി സാമന്ത തന്റെ അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ആശുപത്രിയില്‍ നിന്ന് എടുത്ത ഒരു ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് ഇതേക്കുറിച്ച് പറഞ്ഞത്. സാമന്തയുടെ കുറിപ്പില്‍ നിന്ന് നടി അനുഭവിക്കുന്ന വേദനകളും പ്രേക്ഷകര്‍ക്ക് മനസ്സിലായി. പിന്നാലെ നിരവധി പേരാണ് സാമന്തയെ ആശ്വസിപ്പിച്ച് എത്തിയത് . ഇപ്പോഴിതാ സാമന്തയ്ക്ക് ധൈര്യം പകര്‍ന്ന് എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി.
‘പ്രിയ സാം, നമ്മുടെ ജീവിതങ്ങളിലേക്ക് പല കാലത്തായി നിരവധി വെല്ലുവിളികള്‍ കടന്നുവരും, ഒരുപക്ഷേ നമ്മുടെ ഉള്‍ക്കരുത്തിനെ സ്വയം കണ്ടെത്താനുള്ള അവസരം ഒരുക്കിക്കൊണ്ട്. ഉള്‍ബലമുള്ള, ഒരു ഗംഭീര പെണ്‍കുട്ടിയാണ് നീ. എനിക്കുറപ്പുണ്ട്, ഈ വെല്ലുവിളിയെയും നീ മറികടക്കുമെന്ന്, വളരെ പെട്ടെന്നുതന്നെ. ധൈര്യത്തോടെ മുന്നേറുക. ആ ശക്തി നിന്നോടൊപ്പം ഉണ്ടാവട്ടെ’, ചിരഞ്ജീവി കുറിച്ചു.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മയോസൈറ്റിസ് എന്ന രോഗത്തെ കുറിച്ച് താരം പറഞ്ഞത്. അസുഖം ഒന്ന് ശമിച്ചതിന് ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ അതിന് ഇനിയും സമയം എടുക്കും. എല്ലായിപ്പോഴും ശക്തമായ ഒരു മുന്നേറ്റം നടത്തേണ്ട ആവശ്യം ഇല്ല എന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കി വരുന്നു നടി കുറിച്ചു.
Wishing you speedy recovery!!@Samanthaprabhu2 pic.twitter.com/ZWGUv767VD
— Chiranjeevi Konidela (@KChiruTweets) October 30, 2022
ഒപ്പം യശോദ എന്ന സിനിമയുടെ ട്രെയിലറിന് നിങ്ങള്‍ നല്കിയ പ്രതികരണം എന്നെ സന്തോഷവതിയാക്കുന്നുവെന്നും സാമന്ത പറഞ്ഞു.