മലയാള സിനിമയിൽ അടുത്തിടെ റിലീസ് ചെയ്ത ചിത്രമായിരുന്നു ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു സിനിമ ആസ്വാദകരിൽ നിന്നും ലഭിച്ചത്. അതേസമയം സദാചാര മലയാളികളുടെ മുഴുവൻ കുരുപൊട്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. പച്ചയായ സംഭാഷണങ്ങൾ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സദാചാര മലയാളികളെല്ലാം തന്നെ ചിത്രത്തിനെതിരെ ഉറഞ്ഞുതുള്ളി.
ഇപ്പോൾ സദാചാര മലയാളികൾക്ക് വീണ്ടും ഒരു പണി വരികയാണ് എന്നാണ് തോന്നുന്നത്. മലയാളത്തിൽ ഉടൻ തന്നെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ആണ് ചതുരം. ഈ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സെൻസർ ബോർഡ് ആണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ആരാധകരെല്ലാം ഞെട്ടിയത് സിനിമയുടെ സംവിധായകൻ പേര് കേട്ടപ്പോൾ ആണ്. ആരാണ് സിനിമയുടെ സംവിധായകൻ എന്ന് അറിയുമോ?
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഭരതൻ. മലയാളത്തിലെ നിരവധി ക്ലാസിക് സിനിമകൾ ആണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഇന്നും ഇദ്ദേഹത്തിൻറെ സിനിമകൾ സിനിമ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠപുസ്തകം തന്നെയാണ്. നിരവധി നാഷണൽ, ഇൻറർനാഷണൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ കൂടി ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ മകനാണ് ചതുരം എന്ന സിനിമയുടെ സംവിധായകൻ എന്നത് മലയാളികളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
സിദ്ധാർത്ഥ് ഭരതൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതനും വിനോയ് തോമസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. പ്രതീഷ് വർമ്മ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. പ്രശാന്ത് പിള്ള ആണ് സംവിധാനം നിർവഹിക്കുന്നത്. വർണ്ണത്തിൽ ആശങ്ക എന്ന ചിത്രമാണ് സിദ്ധാർഥ് ഭരതൻ അവസാനമായി സംവിധാനം ചെയ്തത്. 2017 വർഷത്തിൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.