കണ്ണീര് സീരിയലുകള്‍ തുടര്‍ന്ന്കൊണ്ടിരിക്കെ ചരിത്രം മാറ്റി എഴുതികൊണ്ടായിരുന്നു ചില പരമ്പരകളുടെ കടന്ന് വരവ്. സ്ക്രീനിന് പ്രത്യക്ഷമായി നിമിഷനേരെംകൊണ്ട് വൈറലാവുകയും ചെയ്തവയായിരുന്നു അവ. അത്തരത്തില്‍ ഹിറ്റായ പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിന്റെത് പോലുള്ള അവതരണത്തില്‍ അതെ സ്വീകാര്യമാണ് ചക്കപ്പഴത്തിനും ലഭിച്ചത്.
ചുരുങ്ങിയ സമയംകൊണ്ടായിരുന്നു പരമ്പര നമ്പര്‍ വണ്‍ ആയത്. കോമഡിയും, അടിയും, കുസൃതിയും നിറഞ്ഞതാണ് പരമ്പര. അത്തരത്തിലെ അഭിനേതാക്കളെയും തിരഞ്ഞെടുക്കാന്‍ കഴിഞ്ഞു എന്നതും പരമ്പരയുടെ അണിയറപ്രവര്‍ത്തകരുടെ
കഴിവാണ്. ചക്കപ്പഴത്തിലെ അഭിനേതാക്കള്‍ ഇന്ന് പ്രേക്ഷമനസില്‍ ഇടം നേടിയിരിക്കുകയാണ്.
അഭിനേതാക്കളില്‍ എടുത്ത് പറയേണ്ട ഒരു പേര് തന്നെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളിയുടേത്. പേരു പോലെ പൈങ്കിളി എന്ന കഥാപാത്രം ഇന്ന് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ്. തന്റെ ശബ്ദത്തിനും അഭിനയമികവിനെല്ലാം കാണികള്‍ ഏറെയാണ്. പരമ്പരക്ക് പുറമെ തന്റെ വിശേഷം പങ്കുവെച്ചും പൈങ്കിളി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
ഇപ്പോള്‍ താരം ഷേയര് ചെയ്ത ചിത്രവും വൈറലായിരിക്കുകയാണ്. താരത്തിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലായത്. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ശ്രുതിക്ക് ഒരു പോലെ ഇണങ്ങുന്നുണ്ടെന്നാണ് പുത്തന്‍ ഫോട്ടോ ഷൂട്ട് കാണുന്ന ആരാധകരുടെ അഭിപ്രായം
അഭിനയം കൂടാതെ താരം മോഡലും ഡാന്‍സറും കൂടിയാണ്. മുന്‍പൊരിക്കല്‍ സീ കേരളം ചാനലിലെ സരിഗമപ എന്ന പരിപാടിയുടെ പ്രൊമോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.