ആറ് വയസുകാരന് മഡ് റെയ്സിംഗില്‍ പങ്കെടുക്കാന്‍ പരിശീലനം നല്കിയ പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്ക് എതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്.
അപകടകരമായ പരിശീലനത്തില്‍ കുട്ടിയെ പങ്കെടുപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകാര് സംഘടിപ്പിച്ച മഡ് റെയ്സിംഗ് പരിശീലനത്തിലാണ് കുട്ടിയെ അച്ഛന് കൊണ്ടുവന്നത്. ടോയ് ബൈക്കാണ് ഉപയോഗിച്ചതെങ്കിലും പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടി പങ്കെടുത്തത്.
അതിനിടെ തൃശൂര്‍ വഴക്കുംപാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരുക്ക്. വര്‍ക്കലയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ അഞ്ചു പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.