National

വിവാഹ വേദിയില്‍ ‘കറന്റ് കട്ട്’; വധൂവരന്മാര്‍ക്ക് തമ്മില്‍ മാറിപ്പോയി; സംഭവം അറിയുന്നത് വീട്ടിലെത്തിയപ്പോള്‍

വിവാഹ വേദിയില്‍ വൈദ്യുതി തകരാറ് മൂലം വധൂവരന്മാര്‍ക്ക് തമ്മില്‍ മാറിപ്പോയി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു രമേഷ്‌ലാലിന്റെ രണ്ട് മക്കളായ നികിതയുടേയും കരിഷ്മയുടേയും വിവാഹം. വിവാഹ സമയത്ത് കറന്റ് പോയതോടെ വധൂവരന്മാര്‍ക്ക് പരസ്പരം കാണാന്‍ കഴിഞ്ഞില്ല. മാലയിടുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്തു.

- Advertisement -

വധുക്കള്‍ രണ്ട് പേരും തലമറച്ചാണ് എത്തിയത്. വസ്ത്രങ്ങളും സമാനമായിരുന്നു. വിവാഹ സമയത്ത് വൈദ്യുതി തകരാറ് മൂലം കറന്റ് പോയി. ഇതിനിടെ മാല ചാര്‍ത്തുകയും വിവാഹ വേദിയില്‍ വലംവയ്ക്കുകയും ചെയ്തു. വധൂവരന്മാരേ ബന്ധുക്കളോ വിവാഹിതരാകേണ്ടവര്‍ മാറിയാണ് ചടങ്ങുകള്‍ ചെയ്തതെന്ന് അറിഞ്ഞില്ല. ചടങ്ങിനെത്തിയ കാര്‍മിക്കും അബദ്ധംപറ്റി.

ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം എല്ലാവരും അറിയുന്നത്. ഇതോടെ വീട്ടുകാര്‍ പരസ്പരം തര്‍ക്കമായി. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കാര്യം തീര്‍പ്പാക്കി. അടുത്ത ദിവസം ചടങ്ങ് വീണ്ടും നടത്താനാണ് തീരുമാനം.

Rathi VK

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

47 mins ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

2 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

2 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

3 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

3 hours ago