അമല പോള്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ വസ്തുത. എന്നാല്‍ സന്തോഷ വാര്‍ത്ത സര്‍പ്രൈസാക്കി വച്ചിരിക്കുകയായിരുന്നു.അമ്മയും കുഞ്ഞും വീട്ടിലേക്ക് വരുന്നതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന് പേരിടുകയും ചെയ്തിട്ടുണ്ട്. ഇളയ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞ് ജനിച്ചത്. അമലയേയും കുഞ്ഞിനേയും സ്വീകരിക്കാനായി വീട്ടില്‍ രസകരമായ സര്‍പ്രൈസുകളും ഒരുക്കി വച്ചിരുന്നു. മനോഹരമായ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമല പോളും ജഗത്തും വിവാഹിതരാകുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ ക്ഷണിക്കപ്പെട്ടിരുന്നത്. പ്രണയവിവാഹമാണ്. ജനുവരിയിലാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത അമല പോള്‍ പങ്കുവെക്കുന്നത്. അന്നു മുതല്‍ തന്റെ യാത്രയെക്കുറിച്ച് അമല പോള്‍ ആരാധകരുമായി സംസാരിക്കുന്നുണ്ടായിരുന്നു.
അതേ സമയം താരം വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും അമലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. മലയാളത്തിലൂടെയാണ് അമല പോല്‍ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ നായികയായി കയ്യടി നേടുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും തമിഴിലും തെലുങ്കിലുമാണ്. പിന്നീടാണ് താരം മലയാളത്തിലേക്ക് നായികയായി തിരികെ വരുന്നത്. തിരിച്ചുവരവില്‍ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അമല പോളിന് സാധിച്ചു. 2009 ല്‍ പുറത്തിറങ്ങിയ നീലത്താമരയിലെ ചെറിയ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച അമല ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ വലിയ താരമാണ്.