അനുമോളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. സ്റ്റാര്‍ മേജിക്കിന്റെ വേദിയില്‍ സ്ഥിരം എത്താറുള്ള താരമാണ് അനു. ഇതിലൂടെ തന്നെയാണ് അനുശ്രദ്ധ നേടിയത്. ഇവിടെ നിന്ന് കൊടുക്കുന്ന ഗെയിമുകള്‍ എല്ലാം വ്യത്യസ്തമായ രീതിയില്‍ തന്നെയാണ് അനു ചെയ്യാറ്. ഇതൊക്കെ തന്നെയാണ് മറ്റു താരങ്ങളില്‍ നിന്ന് അനുവിനെ വ്യത്യസ്തയാക്കുന്നത്. എന്നാല്‍ വേദിയില്‍ വച്ച് പോലും കൂടെ നില്ക്കുന്നവര് അനുവിന് ഒത്തിരി കളിയാക്കി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അനു പറയുന്ന പല മണ്ടത്തരങ്ങളുടെ പേരിലായിരുന്നു ഈ കളിയാക്കല്‍. എന്നാല്‍ എപ്പോഴും വേദിയില്‍ വെച്ച് അനുവിനെ സപ്പോര്‍ട്ട് ചെയ്തു നില്ക്കുന്ന ബിനു അടിമാലിയെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. അനുവിനോട് ഒരു പ്രത്യേക വാത്സല്യം തന്നെയുണ്ട് ബിനുവിന്. അതിന് പിന്നില്‍ ചില കാരണമുണ്ട്.
എപ്പോഴും ചിരിച്ച മുഖത്തോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അനു എത്താറെങ്കിലും ഒരുപാട് കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അനുവിന്റെ ജീവിതം. ഈ ചെറിയ പ്രായത്തില്‍ തന്നെ ഒത്തിരി സമ്പാദിച്ചിട്ടുണ്ട് അനു.
സ്റ്റാര്‍ മാജിക് ടീമില്‍ ഉള്ളവര്‍ക്ക് അവര്‍ക്കിടയില്‍ തന്നെ ആരായിട്ടു ജനിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ ബിനു അടിമാലിയും ഷിയാസും അനുവിന്റെ പേരാണ് പറഞ്ഞത്. എന്നാല്‍ ഷിയാസ് പേര് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ ഇവരെ കളിയാക്കി. എന്നാല്‍ അല്‍പ്പം സീരിയസ് ആയിട്ടായിരുന്നു ഷിയാസ് സംസാരിച്ചത്. പിന്നീട് ബിനു അടിമാലിയും അനുവിന്റെ പേര് പറഞ്ഞു. ആദ്യം മുതല്‍ അനുവിനെ എല്ലാവരും കളിയാക്കുന്നതും വിഷമിപ്പിക്കുന്നതും കാണുമ്പോള്‍ തോന്നിയ ഒരു ഇഷ്ടമാണ് അനുവിനോട് പിന്നീട് അനുവിനെ അടുത്ത് അറിഞ്ഞപ്പോള്‍ അത് ഒരു വാത്സല്യമായി മാറിയെന്ന് ബിനു പറഞ്ഞു.
അനുവിന്റെ പ്രയത്നം അതൊരു പ്രയത്നം തന്നെയാണ് . ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാതെ ഓടി നടന്ന് ഷോകള്‍ ചെയ്ത് സമ്പാദിക്കുന്ന കുട്ടിയാണ് അനു. നന്നായി കഷ്ടപ്പെട്ടാണ് അവള് പൈസ ഉണ്ടാക്കിയത് അടിമാലി പറഞ്ഞു. ഇത് പറയുമ്പോള്‍ അനു തലതാഴ്ത്തി നിന്ന് കരയുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.