മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സിനിമയാണ് മമ്മൂട്ടിയുടെ ബിലാല്‍. ബിഗ്ബിയുടെ വന്‍ വിജയത്തിന് ശേഷമാണ് ബിലാല്‍ അരങ്ങിലേക്ക് എത്തുന്നത്. അമല്‍ നീരദിന്റെ സ്വപ്ന പ്രോജക്ട് കൂടിയാണ് ബിലാല്‍ എന്ന് വെളിപ്പെടുത്തി കഴിഞ്ഞു.
ബിലാല്‍ ജോണ്‍ കുരിശിങ്കലല് എന്ന മമ്മൂട്ടിയുടെ മാസ് കഥാപാത്രം വീണ്ടും അരങ്ങിലേക്ക് എത്തുമ്പോള്‍ നായകനില്‍ മാത്രമല്ല ആരൊക്കെ സഹനടന്മാരായും കൂട്ടിനുണ്ടാകുമെന്ന് പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കും.
ഈയ്യടുത്ത് ബിലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയായിരുന്നു ബോളിവുഡ് താരം ജോണ്‍ എബ്രഹാം വില്ലനായി എത്തുന്നു എന്നത്. എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍.
ചിത്രീകരണം അടുത്ത വര്‍ഷമെ തുടങ്ങുകയുള്ളു. പ്രചരിക്കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ സൃഷ്ടികള്‍ മാത്രമാണെന്നാണ് അണിയറ വര്‍ത്തമാനം. ജോണ്‍ എബ്രഹാമാണ് വില്ലനെന്നും ചിത്രത്തിന്റെ കഥ ആദ്യ ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്നുമാണ് കുറിപ്പ്.
എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.ഉണ്ണി ആര് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്. ഈ മാര്‍ച്ചിലായിരുന്നു ബിലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരുന്നത്.