മലയാളികളുടെ പ്രിയ നടനാണ് ബിജു മേനോന്. സഹതാരമായും നായകനായും നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ബിജു മേനോന്റെ പുതിയ റിലീസ് തങ്കം ആണ്.
മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇതിനിടയില്‍ ഇപ്പോഴിത ബിജു മേനോനെ കുറിച്ച് ആര്‍ക്കും അധികം അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്.
തൃശ്ശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷനിലെ രജിസ്റ്റേഡ് കളിക്കാരനായിരുന്നു ബിജു മേനോന് എന്ന വിവരമാണ് സഞ്ജു സാംസണ് പങ്കുവയ്ക്കുന്നത്. അറിഞ്ഞില്ല, ആരു പറഞ്ഞില്ല. ഞങ്ങളുടെ സൂപ്പര്‍ സീനീയര്‍ എന്നാണ് ചിത്രം പങ്കുവച്ച് സഞ്ജു സാംസണ് കുറിച്ചത്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
കുമ്പളം ബ്രദര്‍സിന്റെ സ്വന്തം താരം ബൈജു കുമ്പളം ഇത്ര വലിയ കളിക്കാരനായിരുന്നുവെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തില്‍ ക്രിക്കറ്റ് പ്രേമിയായ കഥാപാത്രമായിട്ടാണ് ബിജു മേനോന് എത്തുന്നത്. ഇതില്‍ ബിജു മേനോന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ബൈജു. ഈ കഥാപാത്രവുമായി കൂട്ടിച്ചേര്‍ത്താണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.