കാഴ്ചക്കാര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഈ ഷോയ്ക്ക് കാഴ്ചക്കാര്‍ ഏറി വരുകയാണ്. ഓരോ സീസണ് കഴിയുമ്പോഴും അടുത്ത സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. മലയാളത്തില്‍ നടന് മോഹന്‍ലാലാണ് ബിഗ് ബോസ് അവതരിപ്പിക്കുന്നതെങ്കില്‍ തമിഴില്‍ ഉലക നായകന് കമല്‍ഹാസനാണ് എത്തുന്നത്.
ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് സീസണ് 6 ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് തമിഴ് ആറാം സീസണിലേക്ക് കടക്കുമ്പോഴും പുതിയ മത്സരാര്‍ത്ഥികളും പുതിയ സ്ട്രാറ്റജിയുമാണ് .
തമിഴ് ബിഗ് ബോസിന്റെ മറ്റ് സീസണുകളെല്ലാം മികച്ച കയ്യടി നേടിയിരുന്നു. പുതിയ സീസണ് ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് വിജയ് ടെലിവിഷനിലൂടെ എത്തുകയാണ് . ബിഗ് ബോസ് വീടിനെ ഒരു കാടിനോട് ഉപമിച്ചാണ് കമല്ഹാസന് എത്തിയത്. പതിയിരുന്ന് വേട്ടയാടുന്നവരേയും തമ്മിലടിച്ച് ചോരകുടിക്കുന്നവരേയുമെല്ലാം ഇരുട്ടിലെ അരണ്ട വെളിച്ചത്തിലാണ് പ്രമൊയില്‍ കാണിച്ചത്.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് തയ്യാറാണ്, വീരന്മാരും തയ്യാറായിക്കഴിഞ്ഞു, വേട്ടയ്ക്ക് നിങ്ങള്‍ തയ്യാറാണോ എന്ന ചോദ്യവുമായാണ് അദ്ദേഹം എത്തിയത്. എന്തായാലും പുതിയ ബിഗ് ബോസ് എത്തിയ സന്തോഷത്തിലാണ് പ്രേക്ഷകരും.