Social Media

എന്തും വെട്ടിത്തുറന്ന് പറയും, എന്നാല്‍ ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും; അറിയിപ്പ് നല്‍കി ബിഗ് ബോസിലേക്ക് വന്ന രമ്യ പണിക്കര്‍

നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍3 ഫെബ്രുവരി 14 ന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. വലിയ പ്രതീക്ഷയാണ് ഈ എപ്പിയോഡിനെക്കുറിച്ച് ഉള്ളത്. ഷോയില്‍ വന്നത് അധികവും പുതുമുഖങ്ങളാണെങ്കിലും, കുറച്ച് ദിവസത്തെ ഇടപെടലുകള്‍ കൊണ്ടുതന്നെ മത്സരാര്‍ത്ഥികളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു ധാരണയായി കഴിഞ്ഞു.

- Advertisement -

ഇപ്പോള്‍ പുതിയ രണ്ട് പേര്‍ കൂടി ഷോയില്‍ എത്തിയിരിക്കുകയാണ്. 16 മത്സരാര്‍ഥികളുമായി ആരംഭിച്ച ഷോയിലേയ്ക്കാണ് ഇപ്പോള്‍ രണ്ട് പേര്‍ കൂടി എത്തിയത്. ഇതോടെ ഷോയില്‍ മൊത്തം 18 പേര്‍ ആയി കഴിഞ്ഞു.

മോഡലും പിജി വിദ്യാര്‍ഥിനിയുമായ എയ്ഞ്ചല്‍ തോമസും, നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കറുമാണ് പുതിയ മത്സരാര്‍ത്ഥികള്‍. എയ്ഞ്ചല്‍ തോമസ് ആണ് ആദ്യം ഷോയില്‍ കടന്നത്. എയ്ഞ്ചല്‍ പ്രേക്ഷകര്‍ക്ക് പുതുമുഖമാണ്. എന്നാല്‍ മറ്റൊരു മത്സരാര്‍ത്ഥിയായ രമ്യ പണിക്കരെ മലായാളികള്‍ക്ക് സ്‌ക്രീനില്‍ കണ്ട് പരിചയം ഉണ്ട്.

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ചങ്ക്‌സ് ലെ ടീച്ചര്‍ വേഷത്തില്‍ എത്തിയ ആളാണ് രമ്യ. ചിത്രത്തില്‍ ജോളി മിസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അഭിനേത്രി എന്നതില്‍ ഉപരി നര്‍ത്തകിയും അവതാരകയുമാണ് രമ്യ.

രമ്യയുടെ വീട്ടില്‍ അച്ഛന്‍ അമ്മ, സഹോദരി ആണ് ഉള്ളത്. സഹോദരി വിവാഹിതയാണ്, ഇപ്പോള്‍ മുംബൈ യിലാണ് സഹോദരി താമസിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. പഠിക്കുന്ന കാലത്തുതന്നെ പഠനത്തേക്കാള്‍ നൃത്തവും മിമിക്രിയുമൊക്കെയായിരുന്നു രമ്യയ്ക്ക് താല്‍പര്യമെന്ന് അച്ഛന്‍ പറഞ്ഞു. വേദിയില്‍ എത്തിയ രമ്യ തന്റെ സ്വഭാവത്തെക്കുറിച്ചും വ്യക്തമാക്കി.

എന്തും വെട്ടിത്തുറന്ന് പറയുമെന്നും എന്നാല്‍ ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തുമെന്നും താരം പറഞ്ഞു. അതേസമയം ബിഗ് ബോസ് സീസണ്‍ 3 ലേയ്ക്ക് ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരാണ് സജിനയും ഫിറോസ് ഖാനും, മിഷേലും. സജിനയും ഫിറോസും ഒരു മത്സരാര്‍ത്ഥികളാണ്.

Anusha

Recent Posts

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

14 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

35 mins ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

46 mins ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

4 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

5 hours ago