Social Media

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശക്തമായ മത്സരാര്‍ത്ഥി ഡിംപല്‍ ഭാലിന്റെ പിതാവ് അന്തരിച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. പുറത്ത് നല്ല സപ്പോര്‍ട്ടുള്ള ഡിംപല്‍ തന്റെ ശാരീരിത സ്ഥിതി വകവെക്കാതെയാണ് ഗെയിം ഗംഭീരമായി കളിക്കാര്‍. ഷോയ്ക്ക് അകത്തും ഈ മത്സരാര്‍ത്ഥിയോട് ഒരു പ്രത്യേക ഇഷ്ടമാണ് മറ്റു മത്സരാര്‍ത്ഥികള്‍ക്ക്. ബിഗ് ബോസ് വിന്നര്‍ ആവാന്‍ സാധ്യതയുള്ള പേരുകളില്‍ ഒന്നാണ് ഡിംപലിന്റെത്. ബിഗ് ബോസില്‍ വന്ന ശേഷം താരത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

- Advertisement -

ഇപ്പോള്‍ ഡിപലിനെ തേടി ഒരു ദുഖവാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഡിംപലിന്റെ പിതാവ് ഇന്ന് പുലര്‍ച്ചെ ദില്ലിയില്‍ വച്ച് അന്തരിച്ചു. ബിഗ് ബോസിലെ സീസണ്‍ 3ലെ മത്സരാര്‍ത്ഥിയും , ആദ്യം തന്നെ ഷോയില്‍ നിന്നും പുറത്തുപോയ ലക്ഷ്മി ജയന്‍ ആണ് ഫോട്ടോ പങ്കുവെച്ച് ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്ത് വന്നത്. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഈ വാര്‍ത്ത അറിയുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു.

നേരത്തെ കുടുംബത്തെക്കുറിച്ച് വിശദമായി തന്നെ ഡിംപല്‍ ബിഗ് ബോസില്‍ വെച്ച് പറഞ്ഞിട്ടുണ്ട്. അച്ഛനുമായുള്ള മകളുടെ അടുപ്പത്തെക്കുറിച്ച് ആരാധകര്‍ക്ക് എല്ലാം അറിയാവുന്നതാണ്. തന്റെ ആഗ്രഹങ്ങള്‍ക്ക് ചിറക് വെച്ച് ഉയരത്തില്‍ പറക്കാന്‍ സഹായിച്ചവരാണ് ഡിംപലിന്റെ അച്ഛന്‍. ഡിംപലിന്റെ അച്ഛന്റെ മരണ വാര്‍ത്ത പ്രേക്ഷകരെയും സംങ്കടത്തില്‍ ആക്കിയിരിക്കുകയാണ്. അച്ഛന്റെ മരണം അറിഞ്ഞാല്‍ ഡിംപല്‍ ഷോയില്‍ നിന്നും പോവുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം മണിക്കുട്ടന്‍ ഷോയില്‍ നിന്നും പുറത്തുപോയപ്പോള്‍ പൊട്ടിക്കരയുന്ന ഡിംപലിനെ പ്രേക്ഷകര്‍ കണ്ടതാണ്. മണിക്കുട്ടന്റെ പുറത്ത്‌പോക്ക് പ്രേക്ഷകരെയും സംങ്കടത്തില്‍ ആക്കിയിരുന്നു. ഇവിടെ ഇവരുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞ് നിരവധി പേരാണ് രംഗത്ത് വന്നത്. സൂര്യയുടെ പ്രണയത്തെക്കാള്‍ നല്ലത് മണിക്കുട്ടന്റെയും ഡിംപലിന്റെയും സൗഹൃദം ആണെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു.

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

4 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

5 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

6 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

8 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

9 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

9 hours ago