ബിഗ് ബോസ് സീസണ് മൂന്നിലെ മിന്നും താരമായിരുന്നു ഡിംപല്‍ ബാല്‍. ആദ്യ ദിനം തന്നെ ശ്രദ്ധിക്കപ്പെട്ട ഈ മത്സരാര്‍ത്തി ഫൈനല്‍ വരെ എത്തും എന്ന് പലരും പ്രവചിച്ച മത്സരാര്‍ത്ഥി കൂടിയാണ്. ഷോയിലെ ശക്തമായ മത്സരാര്‍ത്ഥി കൂടിയായിരുന്നു ഡിംപല്‍. പുറത്ത് ഡിംപലിന് നല്ല സപ്പോര്‍ട്ട് തന്നെയാണ് ലഭിച്ചത്. അപ്രതീക്ഷിതമായാണ് താരം ഷോയില്‍ നിന്നും പുറത്തേക്ക് പോവുന്നത്. പപ്പയുടെ വിയോഗം അറിഞ്ഞതിന് പിന്നാലെയാണ് താരം ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. ഡിംപല്‍ തിരികെ എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
ഡിംപലിന്റെ സഹോദരിയായ തിങ്കളും റിയാലിറ്റി ഷോ താരമാണ്. മലയാളത്തിലെ ആദ്യകാല റിയാലിറ്റി ഷോകളിലൊന്നായ മലയാളി ഹൗസില്‍ തിങ്കള്‍ ബാല്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ അഭിനേയത്രിയായും താരം എത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് തിങ്കള്‍. ഫോട്ടോ പങ്കുവെച്ചും പോസ്റ്റ് പങ്കുവെച്ചും തിങ്കള്‍ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. പപ്പയുടെ മരണ വാര്‍ത്ത ഡിംപലിനെ അറിയിച്ചത് തിങ്കള്‍ ആണ്. ഇപ്പോള്‍ ഡിംപലിന്റെ ഫോണെല്ലാം ഉപയോഗിക്കുന്നത് തിങ്കള്‍ ആണ്.
അതേസമയം ഡിംപല്‍ ബിഗ് ബോസിലേക്ക് തിരിച്ചെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കൊച്ചിയില്‍ ക്വാറന്റൈനിലാണ് താരമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്തയില്‍ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഡിംപല്‍ തിരിച്ച് വരണം എന്ന് തന്നെയാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. താരത്തിന്റെ പോക്ക് പല ബിഗ് ബോസ് ആരാധകരെയും സംങ്കടത്തില്‍ ആക്കിയിരുന്നു.
എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പോയ മണിക്കുട്ടനെ ഷോയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ശരിയായില്ല എന്ന അഭിപ്രായം നിരന്തരം ഉയരുന്നുണ്ട്.