ആഘോഷപരമായി തന്നെയാണ് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. ബിഗ് ബോസ് സീസണ് മൂന്നിലെ നിലവിലെ മത്സരാര്‍ത്ഥികളും എലിമിനേറ്റായവരും കൂടാതെ മറ്റു സിനിമാ താരങ്ങളും ചെന്നൈയില്‍ എത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. താരങ്ങളായ ദുര്‍ഗ കൃഷ്ണയും സാനിയ ഇയ്യപ്പനുമെല്ലാം ഗ്രാന്‍ഡ് ഫിനാലെയില്‍ ഉണ്ടാവും എന്നത് ഉറപ്പായി കഴിഞ്ഞു. താരങ്ങള്‍ ഒന്നിക്കുമ്പോള്‍ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് വേദിയില്‍ അരങ്ങേറാന്‍ പോവുന്നത് എന്നത് ഉറപ്പായി കഴിഞ്ഞു.
ഓഗസ്റ്റ് 1 ആയിരിക്കും ഗ്രാന്റ് ഫിനാലെ നടക്കുക എന്നാണ് സൂചന. എന്നാല്‍ പരിപാടിയുടെ സംപ്രേഷണം അതേ ദിവസം തന്നെയാണോയെന്ന കാര്യത്തെക്കുറിച്ച് വ്യക്തതയില്ല. വൈകാതെ തന്നെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടും. എന്തായാലും കിടിലന്‍ പരിപാടികളാണ് സീസണ് മൂന്നിന്റെ ഗ്രാന്റ് ഫിനാലയ്ക്കായി ഒരുക്കിയിരിക്കുന്നത്.
ബിഗ് ബോസ് സീസണ് 3ലെ താരങ്ങള്‍ മാത്രമല്ല മുന്‍പ് മത്സരിച്ചവരും ചെന്നൈയിലേക്ക് എത്തിയിട്ടുണ്ട്. ആര്യ, വീണ നായര്‍, സുരാജ് വെഞ്ഞാറമൂട് ഇവരെല്ലാം ഇതിനകം തന്നെ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ഷോയില്‍ നിന്നും പുറത്തായവരും ഫിനാലെയ്ക്കായി എത്തിയിട്ടുണ്ട്. അഡോണി, എയ്ഞ്ചല്‍, മിഷേല്‍, സജ്ന ഫിറോസ്, ഇവരുടെയെല്ലാം ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
നാളുകള്‍ക്ക് ശേഷം ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. ഇതിനോടകം ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞു. നേരത്തെ റിതുവിന്റെയും മണിക്കുട്ടന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അനൂപ് പകര്‍ത്തിയ വീഡിയോയാണിത്.