ബിഗ് ബോസ് സീസണ് മൂന്നിലെ വിജയിയെ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നേരത്തെ തന്നെ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ നിരന്തരം ഉയര്‍ന്നിരുന്നു. ഷോ നിര്‍ത്തിയതിനെ തുടര്‍ന്ന് ചാനല്‍ അറിയിച്ചത് പ്രകാരം മത്സരാര് ത്ഥികള്ക്കായുള്ള വോട്ടിംഗ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഏകദേശ ഭൂരിപക്ഷ കണക്ക് പ്രകാരം വിജയിയെയുമൊക്കെ പ്രേക്ഷകര്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ കൃത്യമായ വോട്ടിന്റെ കണക്കോ മറ്റു വിവരങ്ങളോ ചാനല്‍ പുറത്ത് വിട്ടിട്ടില്ല.
ബിഗ് ബോസ് ഫൈനല്‍ നടത്താന്‍ നേരത്തെ പല തീയ്യതികള്‍ തീരുമാനിച്ചെങ്കിലും
കൊവിഡ് പിടിമുറുക്കിയതോടെ അതെല്ലാം മാറ്റേണ്ടി വന്നു. ഇനി വൈകാതെ തന്നെ ഫൈനല്‍ ഉണ്ടാവും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനായി മത്സരാര്‍ത്ഥികളെല്ലാം ചെന്നൈയില്‍ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മുതല്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുമുണ്ട്. ഡിംപല്‍ ഭാല്‍, സൂര്യ ജെ മേനോന്, മണിക്കുട്ടന്, സന്ധ്യ മനോജ്, രമ്യ പണിക്കര്‍ എന്നിവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
ഇത് കണ്ടതോടെ പ്രേക്ഷകര്‍ക്കും വലിയ ആശ്വാസമായിരിക്കുകയാണ്.
ബിഗ്ബോസ് ഫൈനല്‍ നടക്കുമെന്ന സാധ്യത കല്‍പ്പിച്ച ദിവസം അത് നടക്കാതെ വന്നതോടെ ഒരു വിഭാഗം പ്രേക്ഷകരും വലിയ നിരാശയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ തവണ പോലെ ഇത്തവണയും ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കാതെ ഷോ അവസാനിപ്പിക്കും എന്നാണ് പലരും ധരിച്ചിരുന്നത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ശക്തമായിരുന്നു.എന്നാല്‍ ഫൈനല്‍ ഉടനെ ഉണ്ടാവും എന്നും, ഇത്തവണ അത് നടത്തിയിരിക്കും എന്നും ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.