മലയാളത്തിൽ ബിഗ് ബോസ് പുതിയ സീസൺ തുടങ്ങിയിരിക്കുകയാണ്. പരിപാടിയുടെ നാലാം സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ മത്സരാർത്ഥികളും ആയി മത്സരം മുറുകി കൊണ്ടിരിക്കുകയാണ്. 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ബിഗ് ബോസ് ഹൗസിൽ കഴിയുക എന്നതാണ് ചലഞ്ച്. ഇവിടെയുള്ള നിയമങ്ങളൊക്കെ കൃത്യമായി പാലിക്കണം.
ഗെയിമുകൾ എല്ലാം വിജയകരമായി പൂർത്തിയാക്കണം. ഇങ്ങനെ ചെയ്യാത്തവർ ഇവിടെ നിന്നും പുറത്തു പോകും. ഇപ്പോഴിതാ ഈ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. മത്സരാർഥികളിൽ പലരും നിയമങ്ങളൊന്നും പാലിക്കുന്നില്ല എന്ന് താരം വ്യക്തമാക്കി. ഇത് ഇങ്ങനെ തുടർന്നു കൊണ്ടുപോകുവാൻ പറ്റില്ല.
ഇനിയും ഇങ്ങനെ തുടരാനാണ് ഭാവം എങ്കിൽ കർശനമായി ഇടപെടേണ്ടി വരും. നമ്മുടെ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടാണ് നിങ്ങൾ മുന്നോട്ട് പോകുന്നത്. ഇതൊരു സങ്കടമാണ്. തീരെ നല്ല പ്രവണതയല്ല ഇത്. അതിനാൽ തന്നെ വളരെ ഗൗരവമായി ഇതിൽ ഇടപെടാൻ പോവുകയാണ്. പലരും ചിലപ്പോൾ എണീറ്റ് പോകുന്നു. ചിലരൊക്കെ ഭക്ഷണം കഴിക്കാൻ പോകുന്നു.
നമ്മൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ നിങ്ങൾക്ക് സമയം ഇല്ലേ? മോഹൻലാൽ ചോദിച്ചു. ഈയാഴ്ച അവസാനം ആരാണ് പുറത്താക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. എട്ടുപേർ ഇത്തവണത്തെ എലിമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. കടുത്ത താക്കീതാണ് എന്തായാലും മോഹൻലാൽ മത്സരാർഥികൾക്ക് നൽകിയിട്ടുള്ളത്.