മലയാളികളുടെ പ്രിയതാരം ആണ് ഭാവന. ഇപ്പോഴിതാ മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഇതിനിടയിൽ ഇപ്പോൾ പുതിയ വിശേഷം ശ്രദ്ധ നേടുകയാണ്. കന്നടയിൽ ഡബിൾ റോളിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഭാവന. പിങ്ക് നോട്ട് എന്ന ചിത്രത്തിലാണ് ഭാവന ഇരട്ട വേഷത്തിൽ എത്തുന്നത്.
ജി എൻ രുദ്രേശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഴത്തിലുള്ള കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്. കുടുംബ ചിത്രമാണെങ്കിലും വൈകാരികത മാത്രമല്ല ഇതിൽ ഉള്ളത്.
അതുപോലെതന്നെ തുല്യമായി ഉദ്വേഗവും കൂട്ടിയിണക്കി കൊണ്ടുള്ള ആവേശകരമായ ഒരു കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത് മലയാളികളുടെ സ്വന്തം ജാസി ഗിഫ്റ്റ് ആണ്. കഴിഞ്ഞദിവസമാണ് സിനിമയുടെ പൂജ കഴിഞ്ഞത്. ഇതിന് ചിത്രങ്ങൾ ഇദ്ദേഹം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്തായാലും ഭാവനയ്ക്ക് ആശ്വാസവുമായി മലയാളികൾ എത്തുകയാണ്.
മലയാളത്തിൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന ഏറ്റവുമൊടുവിൽ അഭിനയിച്ചത്. 2017 ആന ചിത്രം പുറത്തിറങ്ങുന്നത്. എന്നാൽ കന്നഡ സിനിമയിൽ സജീവമാണ് ഭാവന. ബാംഗ്ലൂരിലാണ് ഭാവനയും ഭർത്താവും സെറ്റിൽ ആയിരിക്കുന്നത്.