മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ഭാവന. വർഷങ്ങളായി സിനിമയിൽ സജീവമായി ഉള്ള താരം. ബാംഗ്ലൂരിൽ താമസമാക്കി ഇരിക്കുകയാണ് താരമിപ്പോൾ. ഭർത്താവിനൊപ്പം ആണ് താരം താമസിക്കുന്നത്. ഇപ്പോഴിതാ അതിക്രമം നേരിട്ട് അഞ്ചുവർഷം കഴിയുമ്പോൾ അതിനെക്കുറിച്ച് ആദ്യമായി പൊതുമധ്യത്തിൽ സംസാരിക്കുകയാണ് താരം.
പ്രശസ്ത മാധ്യമപ്രവർത്തകയായ ബർക്കാ ദത്ത് നടത്തുന്ന പരിപാടിയിൽ ആണ് താരം പങ്കെടുക്കുന്നത്. വി ദി വുമൺ എന്ന പരിപാടിയാണ് ഇത്. നിരവധി പ്രമുഖ അതിഥികൾ പരിപാടിയിൽ ഉണ്ട്. ഇന്ന് ഉച്ചയ്ക്കായിരുന്നു ഇതിൻറെ സംപ്രേക്ഷണം. ഒരു യൂട്യൂബ് ചാനലിലൂടെയാണ് ഇത് സംപ്രേഷണം ചെയ്തത്. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഇത് സംപ്രേഷണം ചെയ്തത്.
ഇരയാക്കപ്പെടലിൽ നിന്നും അതിജീവിനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് മുൻപ് താരം സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ താൻ ഒരിക്കലും ഒരു ഇരയല്ല അതിജീവിതയാണ് എന്ന് തുറന്നുപറയുകയാണ് താരം. ചിലരൊക്കെ തന്നെ കുറ്റപ്പെടുത്തി. താൻ തകർന്നു പോയി. ഒട്ടും എളുപ്പമുള്ള പോരാട്ടം അല്ല ഇത്. പക്ഷേ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ഒപ്പം നിന്നവർക്ക് എല്ലാം ഒരുപാട് നന്ദി.
താരം പറയുന്നു. മലയാളസിനിമയിൽ താരമിപ്പോൾ അത്രകണ്ട് സജീവമല്ല. തെലുങ്കിലും കന്നടയിലും ആണ് താരം സിനിമകൾ ഇപ്പോൾ ചെയ്യുന്നത്. കന്നടയിൽ താരം അഭിനയിക്കുന്നത് ഒരു പുതിയ ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.