നിവേദ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ഭാമ. പ്രശസ്ത സംവിധായകനും രചയിതാവുമായ ലോഹിത ദാസിൻ്റെ ചിത്രമാണ് നിവേദ്യം. ഭാമയുടെ ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായിരുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ നായിക കഥാപാത്രമായി താരം അഭിനയിച്ചു. പിന്നീട് മലയാളത്തിൽ നിന്നും മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് താരം ചേക്കേറി.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും സജീവമായിരുന്നു ഭാമ. സിനിമയിൽ സജീവമായിരിക്കെ ആയിരുന്നു താരത്തിൻ്റെ കല്യാണം. ബിസിനസുകാരനായ അരുൺ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ദുബായിൽ ബിസിനസ്സ് നോക്കി നടത്തുകയാണ് ഇദ്ദേഹം. കഴിഞ്ഞ വർഷമായിരുന്നു താരത്തിൻ്റെ വിവാഹം. ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു ഭാമയുടെ കല്യാണം. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ്. ഒരു ചോദ്യത്തിനുള്ള മറുപടിയായി തനിക്ക് 32 വയസ്സായെന്ന് താരം തുറന്നു പറയുന്നുണ്ട്.
കോവിഡ് കാലം തുടങ്ങുന്നതിനു തൊട്ടു മുൻപായിരുന്നു ഭാമയുടെ വിവാഹം, അതിനാൽ തന്നെ സാധാരണ രീതിയിൽ ആണ് നടന്നത്. ഈ വർഷം ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിനു ശേഷമാണ് തൻറെ പുതിയ വിശേഷം ഭാമ പങ്കുവെച്ചത്. താനൊരു അമ്മയാകാൻ പോവുകയാണ് എന്ന വിവരമാണ് താരം ആരാധകരുമായി പങ്കു വച്ചത്. കുഞ്ഞിൻറെ ചിത്രങ്ങളോ മറ്റോ ഒന്നും താരം ഇതുവരെ പങ്കു വെച്ചിട്ടില്ല. ഇതിനിടയിൽ തൽക്കാലം അഭിനയത്തിലേക്ക് തിരികെ ഇല്ലെന്ന് താരം പറയുന്നുണ്ട്.
കുടുംബ കാര്യങ്ങളിൽ ശ്രദ്ധിച്ചു കഴിയുകയാണ് താൻ. അതിനാൽ തന്നെ പെട്ടെന്ന് ഒരു മടങ്ങി വരവുണ്ടാകില്ല. ഇതുവരെ കോവിൽ ബാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു. വിവാഹ ജീവിതവും ബാച്ചിലർ ജീവിതവും അതിൻറെതായ രീതികളിൽ രസകരമായ ഒന്നാണ്. രണ്ടു നമ്മളെ പല പുതിയ കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. കൂട്ടത്തിൽ കുഞ്ഞിൻറെ ബേബി ഷവർ ചിത്രങ്ങളുടെ ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.