ദുബായ് ടൈംസ് ; നാളുകള്‍ക്ക് ശേഷം മീരയെ കണ്ട സന്തോഷം പങ്കുവെച്ച് ഭാമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നടി ഭാമ. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും നടി ഭാമ അത്രപ്പെട്ടന്നൊന്നും ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഹിറ്റ് ചിത്രം നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരം മലയാളത്തിന് പുറമെ തമിഴിലും , തെലുങ്കിലും, കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . വിവാഹം ശേഷം സിനിമയില്‍ ഒന്നും ഭാമ അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.

യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഭാമ ഇപ്പോഴിതാ അവധി ആഘോഷിക്കാന്‍ ദുബായില്‍ എത്തിയിരിക്കുകയാണ്. ഇവിടെനിന്ന് നടിയും തന്റെ സുഹൃത്തുമായ മീര നന്ദനെ കണ്ട സന്തോഷവും ഭാമ പങ്കുവെച്ചു.

നാളുകള്‍ക്ക് ശേഷമായി മീരയെ കണ്ട സന്തോഷമായിരുന്നു ഭാമയും പങ്കുവെച്ചത്. ദുബായ് ടൈംസ് എന്ന ക്യാപ്ഷനോടെയായാണ് ഭാമ ഫോട്ടോ പങ്കുവെച്ചത്. ഷോര്‍ട്സും ടീഷര്‍ട്ടുമായിരുന്നു ഭാമയുടെ വേഷം. ഈ ലുക്ക് കിടുക്കിയെന്ന കമന്റും ചിത്രത്തിന് താഴെയുണ്ട്. പതിവ്പോലെ തന്നെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തിയിരുന്നു.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന മീരയും ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. എന്തായാലും താരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷം ആരാധകരും അറിയിച്ചു.