മലയാളികളുടെ പ്രിയപ്പെട്ട നടികളിൽ ഒരാളായിരുന്നു ഭാമ. ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ പെൺകുട്ടിയെ വളരെ പെട്ടന്നായിരുന്നു പ്രേക്ഷകർ തങ്ങളുടെ പ്രിയങ്കരിയാക്കി മാറ്റിയത്. നിവേദ്യം എന്ന ആദ്യ സിനിമകൊണ്ട് മലയാളി മനസ്സിൽ ഇടംപിടിച്ച് താരമാണ് നടി ഭാമ. കുറച്ചു നാളത്തെ ഇടവേളയെടുത്ത് സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരത്തിന്റെ വിവാഹ നിശ്ചയ വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസമാണ് ദുബായിൽ ബിസിനെസ്സുകാരനായ വരുണുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. തന്റെ ഫേസ്ബുക് പേജിലൂടെ താരം തന്നെയാണ് ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചതും. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്താണ് അരുൺ.
വിവാഹം കഴിഞ്ഞ് മറ്റുള്ള നടിമാരെ പോലെ വിദേശത്തേക്ക് പോകാൻ താല്പര്യമില്ലായെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാൽ കൊച്ചിയിൽ സെറ്റിൽ ആകുമെന്ന് താരം പറഞ്ഞിരുന്നു. അരുണിനും കൊച്ചിയിൽ തന്നെ നിൽക്കാനാണ് താൽപര്യമെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു.
വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം