Kerala News

രണ്ട് സ്ത്രീകളുടെ ജീവിതമാണ് തകര്‍ന്നത്, സംഭവിച്ച കാര്യങ്ങളെ കുറിച്ച് കാവ്യയ്ക്ക് അറിയാം; ഭാഗ്യലക്ഷ്മി

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ ജീവിതത്തിലെ ചില പൊരുത്തക്കേടുകള്‍ കാരണം ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹമോചന സമയത്ത് മകള്‍ മീനാക്ഷി അച്ഛനൊപ്പം പോകാന്‍ തീരുമാനിച്ചു. മകളുടെ ആ തീരുമാനം മഞ്ജു അംഗീകരിച്ചു.

- Advertisement -

ഈ സംഭവങ്ങള്‍ എല്ലാം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു എങ്കിലും ഇവരുടെ വിവാഹമോചനത്തിന്റെ കാരണം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇതിനിടെ മഞ്ജു മീനാക്ഷിയെ കൂടെ കൂട്ടാഞ്ഞിട്ട് ആണ് എന്ന തരത്തിലുള്ള ചില ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിനൊപ്പം പോവുക എന്ന തീരുമാനം മീനാക്ഷിയുടെ ആണെന്ന് ഇപ്പോള്‍ പറയുകയാണ് ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു അവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

മീനാക്ഷി ജനിച്ചപ്പോള്‍ മുതല്‍ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണ്. ആ സമയത്ത് അച്ഛനാകട്ടെ വലിയ താരവും ആയിരുന്നു. അതിനാല്‍ തന്നെ അവളെ സംബന്ധിച്ച് ഹീറോ അച്ഛന്‍ തന്നെയായിരുന്നു. പറയുന്ന കാര്യങ്ങളൊക്കെ സാധിപ്പിച്ചു കൊടുക്കുന്ന അച്ഛനാണ് അവളുടെ ഹീറോ. ഒരുപക്ഷേ മഞ്ജു ആ സമയത്ത് അഭിനയിച്ചിരുന്നെങ്കില്‍ മീനാക്ഷി അമ്മയ്‌ക്കൊപ്പം പോയേനെ.

മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത് , മീനാക്ഷിയാണ് അച്ഛനൊപ്പം പോകുന്നു എന്ന തീരുമാനമെടുത്തത്. സംഭവിച്ച കാര്യങ്ങളെ കുറിച്ച് കാവ്യയ്ക്ക് അറിയാം. രണ്ട് സ്ത്രീകളുടെ ജീവിതമാണ് തകര്‍ന്നത്. ഇങ്ങനെ ഒരു കാര്യത്തിന് കാവ്യ കൂട്ടു നില്‍ക്കാന്‍ പാടില്ലായിരുന്നു. ഇക്കാര്യത്തില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്ന കാര്യം അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

10 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

10 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

11 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

11 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

11 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

12 hours ago