നിരവധി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഭദ്രന്. മലയാള സിനിമയില്‍ നാല്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഭദ്രന്റെ മികച്ച സിനിമകളില്‍ ചിലതാണ് സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ്, അങ്കിള്‍ ബണ്‍, പൂമുഖപടിയില്‍ നിന്നെയും കാത്ത്, ഉടയോന്, തുടങ്ങി ചിത്രങ്ങള്‍.
ഇപ്പോഴിത ഭദ്രന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമായ സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. 4Kയില്‍ ഒരുങ്ങുന്ന ചിത്രം 2023 ഫെബ്രുവരി 9ന് തീയറ്ററില്‍ എത്തും. അതേസമയം സോഷ്യല്‍ മീഡിയയിലും സജീവമാണ് സംവിധായകന്.
ഇതിലൂടെ ഭദ്രന് പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ഭദ്രന് പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ദ നേടുന്നത്. ഭാര്യയ്ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ഭദ്രന് എത്തിയിരിക്കുന്നത്.
ഭദ്രന്റെയും ഭാര്യ ടെസ്സിയുടെയും വിവാഹ വാര്‍ഷികമാണിന്ന്. പ്രിയപ്പെട്ടവള്‍ക്ക് ആശംസകളറിയിച്ച് ഭദ്രന് ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്. ‘ഒരു ഡാക്കോട്ട പ്ലയിനിലെ എന്റെ ആദ്യത്തെ പ്ലയിന് യാത്ര. ആ വിമാനത്തില്‍ നിന്നും തിരിച്ച് ഇറങ്ങിയപ്പോള്‍ കൂടെ വരാന്‍ ഈ അപ്സരസ്സും കൂട്ടിന് ഉണ്ടായിരുന്നു’ ഭദ്രന് കുറിച്ചു.
വിവാഹ ദിവസം പകര്‍ത്തിയ ചിത്രമാണ് ഭദ്രന് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പിന്നാലെ വിവാഹ ആശംസകള്‍ നേര്‍ന്ന് എത്തിയത്. അതേസമയം സ്ഫടികത്തിന്റെ റീ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ആടുതോമയുടെ മുണ്ട് പറിച്ച് ഇടി കാണാന്‍ ഞങ്ങള്‍ വെയിറ്റിങ് ആണെന്നാണ് ആരാധകര്‍ പറയുന്നത്.