National

പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തു

പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അനുയായിയുടെ വീട്ടില്‍ നിന്ന് 20 കോടി കണ്ടെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നാണ് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തത്. കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രിയാണ് പാര്‍ഥ ചാറ്റര്‍ജി. കഴിഞ്ഞ മമത മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.

- Advertisement -

കഴിഞ്ഞ ദിവസം അര്‍പ്പിതയുടെ വീട്ടില്‍ നടന്ന റെയ്ഡിലാണ് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷനിലെയും, പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയില്‍നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ.ഡിയുടെ സംശയം. 2000, 500 രൂപാ നോട്ടുകളായാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് പണം എണ്ണി പൂര്‍ത്തിയാക്കിയത്.

പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തും അനുയായിയുമാണ് അര്‍പ്പിത മുഖര്‍ജിയെന്നാണ് ഇ.ഡി വിശേഷിപ്പിക്കുന്നത്. ബംഗാളി, ഒഡിയ തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് അര്‍പ്പിത. 2019ലും 2020ലും പാര്‍ഥ ചാറ്റര്‍ജിയുടെ ദുര്‍ഗ്ഗാ പൂജാ കമ്മിറ്റിയുടെ നക്തല ഉദയന്‍ സംഘത്തിന്റെ പ്രമോഷണല്‍ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ദുര്‍ഗാപൂജാ കമ്മിറ്റികളിലൊന്നാണ് പാര്‍ഥ ചാറ്റര്‍ജിയുടെ കമ്മിറ്റി.

 

Rathi VK

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

1 hour ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

2 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

12 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

13 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

13 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

13 hours ago