ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. കോലമാവ് കോകില എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നെൽസൺ ദിലീപ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൺ പിക്ചേഴ്സ് പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം ഒരുക്കുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
3 ഷെഡ്യൂൾ ചിത്രീകരണം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ട് ഉള്ളത്. നാലാമത്തെ ഷെഡ്യൂൾ ചിത്രീകരണം സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുമെന്നാണ് പുതിയ അപ്ഡേറ്റ്. ഡൽഹിയിൽ ആയിരിക്കും നാലാമത്തെ ഷെഡ്യൂൾ ചിത്രീകരണം നടക്കുന്നത്. നായിക പൂജ ഹെഗ്ഡെ, വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സെൽവരാഘവൻ എന്നിവർ ഈ ഷെഡ്യൂളിൽ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അഞ്ചു ദിവസത്തെ ഷൂട്ടിംഗ് ആയിരിക്കും ഡൽഹിയിൽ ഉണ്ടാവുന്നത്. വളരെ പ്രധാനപ്പെട്ട രംഗങ്ങളാണ് ഇവിടെനിന്നും ചിത്രീകരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനുശേഷം മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്നും ഉള്ള ഷൂട്ടിംഗ് ബാക്കിയുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനുശേഷമായിരിക്കും റഷ്യൻ ഷെഡ്യൂൾ പൂർത്തിയാക്കുന്നത്. ഇന്ത്യയിലെ ചിത്രീകരണം എത്രയും പെട്ടെന്ന് തീർക്കാൻ ആണ് നിർമാതാക്കൾ പ്രൊഡക്ഷൻ ടീമിനു നൽകിയിരിക്കുന്ന നിർദ്ദേശം.
അടുത്ത പൊങ്കലിന് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം മുതൽ തിയേറ്ററുകൾ തുറന്നിരുന്നു. 50 ശതമാനം ആളുകളെ ആണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് ടിആർപി വളരെ കുറഞ്ഞ സാഹചര്യത്തിലാണ് തിയേറ്ററുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.