മലയാള സിനിമ പ്രേമികള്‍ക്ക് സുപരിചിതനാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തിയ ആന്റണി പിന്നീട് മോഹന്‍ലാലിന്റെ സന്തത സഹചാരിയാവുകയും മോഹന്‍ലാല്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയാവുകയായിരുന്നു.
നിരവധി ഹിറ്റ് ചിത്രങ്ങളാണ് മോഹന്‍ലാലിനെ നായകനാക്കി ആന്റണി നിര്‍മ്മിച്ചത്. ഇപ്പോഴിത മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബദറുദ്ദീന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മോഹന്‍ലാലിന് സാമ്പത്തിക വിജയമുണ്ടാകുന്നത് ആന്റണിയുടെ വരവോടെയാണെന്നാണ് അദ്ദേഹം പറയുന്നത്.മോഹന്‍ലാലിന് പ്രതിഫലം കണക്ക് പറഞ്ഞ് മേടിക്കാന്‍ അറിയില്ല. അതിനുള്ള കഴിവില്ല.
View this post on Instagram
എളുപ്പം മറ്റുള്ളവര്‍ക്ക് പറ്റിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ആന്റണിയെ അങ്ങനെ പറ്റിക്കാനാകില്ല. മോഹന്‍ലാലിന് സാമ്പത്തിക വിജയമുണ്ടാകുന്നത് ആന്റണിയുടെ വരവോടെയാണ് എന്നും ബദറുദ്ദീന്‍ പറയുന്നു.
ആന്റണിയെ അതുകൊണ്ടാണ് മോഹന്‍ലാല്‍ കൂടെ നിര്‍ത്തുന്നത് എന്നും ബദറുദ്ദീന്‍ പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നിരിക്കുന്നത്.
മോഹന്‍ലാലിന് പണം ചോദിച്ച് വാങ്ങാന്‍ അറിയില്ല. മോഹന്‍ലാലിനെ പാട്ടിലാക്കാന്‍ എളുപ്പമാണ്. ആന്റണിയെ പറ്റില്ല. അതിനാല്‍ ആന്റണി ചോദിച്ച് വാങ്ങുമെന്നും അദ്ദേഹം പറയുന്നു.
അതാണ് ആന്റണിയെ മോഹന്‍ലാല്‍ നിലനിര്‍ത്താനുള്ള കാരണം. അതുകൊണ്ട് മോഹന്‍ലാലിനാണ് ഗുണം. മോഹന്‍ലാലിന് ആന്റണിയെക്കൊണ്ടാണ് ഗുണം എന്നും അദ്ദേഹം പറഞ്ഞു.