മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബേസില്‍ ജോസഫ്. സംവിധായകനായി സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ബേസില്‍ നടനായും സിനിമയില്‍ തിളങ്ങുകയാണ്.
സഹനടനായി എത്തിയ ബേസില്‍ നായകനായി മാറിയിരിക്കുകയാണിപ്പോള്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ബേസില്‍ നായകനായി അഭിനയിച്ചത്. പാല്‍തു ജാന്‍വര്‍ എന്ന ചിത്രമായിരുന്നു അവസാനം തീയറ്ററില്‍ എത്തിയ ചിത്രം.
ജയജയജയജയഹേ എന്ന ചിത്രമാണ് പുതുതായി റിലീസിന് കാത്തിരിക്കുന്നത്. ദര്‍ശന രാജേന്ദ്രന് നായികയായി എത്തുന്ന ചിത്രം ഉടന്‍ റിലീസിന് എത്തുകയാണ്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുമ്പോള്‍ ബേസില്‍ ജോസഫ് പറഞ്ഞ ഒരു കാര്യമാണ് മലയാള സിനിമ പ്രേമികളെ ആവേശത്തിലാക്കുന്നത്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒപ്പം സിനിമ ഉണ്ടാകുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന് ബേസില്‍ ജോസഫ് നല്കിയ മറുപടിയാണ് മലയാള സിനിമ പ്രേമികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയെ നായകനാക്കി സിനിമ ഉടന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആലോചനയിലാണ് എന്നാണ് ബേസില്‍ മറുപടി പറഞ്ഞത്. അങ്ങനെയൊന്നും ഉറപ്പിച്ചിട്ടില്ല, ആലോചനയിലാണ്, പ്രതീക്ഷിക്കാം എന്നായിരുന്നു ബേസിലിന്റെ മറുപടി.
സിനിമ പ്രേമികള്‍ക്ക് ഇടയില്‍ ബേസിലിന്റെ മറുപടി ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോള്‍ തന്നെ മമ്മൂട്ടിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്. വരാനിരിക്കുന്ന ലൈനപ്പുകളും പ്രതീക്ഷ നല്‍കുന്നതാണ്.
ബേസിലിന് ഒപ്പം കൂടി സിനിമ ചെയ്താല്‍ പിന്നെ മമ്മൂക്കയെ പിടിച്ചാല്‍ കിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം വിപിന്‍ദാസ് ആണ് ജയജയജയജയഹേ സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോഹര്‍ 28ന് ചിത്രം തീയറ്ററില്‍ എത്തും.