Kerala News

ദേശീയതലത്തില്‍ കേരളത്തെക്കുറിച്ച് അപകടകരമായ ഒരു ഇമേജ് സൃഷ്ടിക്കാന്‍ മുന്‍പന്തിയില്‍ നിന്നത് അനില്‍ ആന്റണിയാണ്, വ്യാജമാണെന്ന് തെളിഞ്ഞിട്ടും ഒരു തിരുത്ത് പോലും അയാള്‍ കൊടുത്തില്ല; രൂക്ഷവിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍

പട്ടാളക്കാരന്റെ മുതുകില്‍ പിഎഫ്‌ഐ പച്ച കുത്തിയെന്ന് ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നതിലും കേരളത്തെക്കുറിച്ച് വളരെ അപകടകരമായ ഒരു ഇമേജ് സൃഷ്ടിക്കുന്നതിലും മുന്‍പന്തിയില്‍ നിന്നത് അനില്‍ ആന്റണിയാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ വള്ളിക്കുന്ന്.

- Advertisement -

ഇന്നലെ എ എന്‍ ഐ യോട് അദ്ദേഹം പറഞ്ഞത് കേരളത്തില്‍ ഇസ്ലാമിക ഭീകരര്‍ അഴിഞ്ഞാടുകയാണ് എന്നാണ്. എന്നാല്‍ ആ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് അറിഞ്ഞിട്ടും ഒരു തിരുത്ത് പോലും അയാള്‍ കൊടുത്തില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ശശികല പോലും പറയാന്‍ മടിക്കുന്ന രൂപത്തിലുള്ള കള്ളപ്രചാരങ്ങള്‍ക്കാണ് എഐസിസിയുടെ തലപ്പത്തിരിക്കുന്ന ഒരു നേതാവിന്റെ മകന്‍ നേതൃത്വം കൊടുക്കുന്നത് എന്നോര്‍ക്കണം എന്നും ബഷീര്‍ വള്ളിക്കുന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പോസ്റ്റിങ്ങനെ-

പട്ടാളക്കാരന്റെ മുതുകില്‍ പിഎഫ്‌ഐ പച്ച കുത്തിയെന്ന് ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നതിലും കേരളത്തെക്കുറിച്ച് വളരെ അപകടകരമായ ഒരു ഇമേജ് സൃഷ്ടിക്കുന്നതിലും മുന്‍പന്തിയില്‍ നിന്നത് അനില്‍ ആന്റണിയാണ്.

ഇന്നലെ എ എന്‍ ഐ യോട് അദ്ദേഹം പറഞ്ഞത് കേരളത്തില്‍ ഇസ്ലാമിക ഭീകരര്‍ അഴിഞ്ഞാടുകയാണ് എന്നാണ്. ഇസ്ലാമിക ഭീകരരുടെ ഒരാള്‍ക്കൂട്ടം ഒരു സൈനികനെ ആക്രമിക്കുകയും അയാളുടെ മുതുകില്‍ പി എഫ് ഐ എന്ന് എഴുതുകയും ചെയ്തു,

സി പി എമ്മിലേയും കോണ്‍ഗ്രസ്സിലേയും ഒരു നേതാവ് പോലും ഈ ആക്രത്തിനെതിരെ ശബ്ദിച്ചില്ല തുടങ്ങി അത്യധികം അപകടകരമായ സ്റ്റേറ്റ്‌മെന്റാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. എന്നിട്ടത് ട്വിറ്ററില്‍ പങ്ക് വെക്കുകയും ചെയ്തു. 91സ വ്യൂസ് ആണ് ഈ വീഡിയോക്ക് ഇപ്പോഴുളളത്. അത്രയധികം പേരിലേക്ക് അത് എത്തുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു എന്നര്‍ത്ഥം.

എന്നാല്‍ ആ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് അറിഞ്ഞിട്ടും ഒരു തിരുത്ത് പോലും അയാള്‍ കൊടുത്തില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. ട്വിറ്ററില്‍ ഒരു വരി പോലും കുറിച്ചില്ല. കാരണം ആ കള്ളപ്രചാരണം ഓടുന്നിടത്തൊക്കെ ഓടട്ടെ എന്നാണ് അയാള്‍ കരുതുന്നത്.

ശശികല പോലും പറയാന്‍ മടിക്കുന്ന രൂപത്തിലുള്ള കള്ളപ്രചാരങ്ങള്‍ക്കാണ് എഐസിസിയുടെ തലപ്പത്തിരിക്കുന്ന ഒരു നേതാവിന്റെ മകന്‍ നേതൃത്വം കൊടുക്കുന്നത് എന്നോര്‍ക്കണം. വീട്ടില്‍ രാഷ്ട്രീയം പറയുന്നതിന് എ കെ ആന്റണി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ പറയേണ്ട, ഇതുപോലെ വിഷപ്രചാരണങ്ങള്‍ക്ക് മകന്‍ നേതൃത്വം കൊടുക്കുമ്പോള്‍ ഇത്തിരി നൈതികതയും ഉത്തരവാദിത്വബോധവുമുളള ഒരു പിതാവ് എന്താണ് ചെയ്യേണ്ടത്.

നീ ഏത് രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചു കൊള്ളൂ, അത് നിന്റെ സ്വാതന്ത്ര്യം, പക്ഷേ കള്ളക്കഥള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ വിഷം കലക്കുന്നതിന് നീ നേതൃത്വം നല്‍കരുത് എന്നെങ്കിലും ഉപദേശിക്കാന്‍ വായ തുറക്കണ്ടേ..
എങ്ങിനെ വായ തുറക്കും?..

ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദങ്ങളിലൂടെ അനര്‍ഹമായത് നേടിയെടുക്കുന്നു എന്ന തിയറിയുടെ ഉപജ്ഞാതാവല്ലേ, ന്യൂനപക്ഷങ്ങളുടെ ഭീകരത കേരളത്തില്‍ തുടരുന്നു എന്ന് മകന്‍ പറയുമ്പോള്‍ അവന് ലഭിക്കാനിരിക്കുന്ന സ്ഥാനമാനങ്ങളും സ്റ്റേറ്റ് കാറും സ്വപ്നം കണ്ടു കിടന്നുറങ്ങുന്നുണ്ടാകും.

ഐ ഐ സി സി സമ്മേളനത്തിന് വിമാനം കയറാന്‍ സമയമാകുമ്പോള്‍ ഉണരും. വായ തുറക്കും. ആര് പിണങ്ങിയാലും ഇല്ലെങ്കിലും ഒരു കാര്യം തുറന്ന് പറയാം, ഇതുപോലൊരു കപട രാഷ്ട്രീയക്കാരനും വിഷപ്രചാരകനായ മകനും കേരള സമൂഹത്തിന് അപമാനമാണ്.
– ബഷീര്‍ വള്ളിക്കുന്ന്

 

Abin Sunny

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

36 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

1 hour ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

2 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

14 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 hours ago