Film News

അവാർഡ് കിട്ടിയതുകൊണ്ട് മാത്രം ശോഭന ഏറ്റവും മികച്ച നടിയാവുന്നില്ല ; ബാല ചന്ദ്രമേനോൻ

മലയാള സിനിമയ്ക്ക് മികച്ച നായികമാരെ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്രമോനോന്‍.ആനി, ശോഭന, പാര്‍വതി, നന്ദിനി, ലിസ്സി, നന്ദിനി തുടങ്ങിയവരെയെല്ലാം ബാലചന്ദ്രമേനോന്‍ പരിയപ്പെടുത്തിയവരാണ്. പിന്നീട് ഇവരെല്ലാം മലയാളത്തിലെ മുന്‍നിര നായികമാരായ ഉയരുകയായിരുന്നു. ഇപ്പോഴിത താന്‍ കൊണ്ടുവന്ന നായികമാരില്‍ പ്രായത്തിന്റെ പക്വത കുറവില്‍ കൂടുതല്‍ തലവേദനയുണ്ടാക്കിയ താരത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ്.

- Advertisement -

തന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രായത്തിന്റെ പക്വത കുറവില്‍ കൂടുതല്‍ തലവേദനയുണ്ടാക്കിയ നായികയായിരുന്നു ശോഭന എന്ന് പല അഭിമുഖങ്ങളിലും ബാലചന്ദ്ര മേനോന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ പതിനെട്ടില്‍ നിന്ന് തന്നെ പറഞ്ഞു വിട്ടിരുന്നേല്‍ ശോഭനയുടെ സിനിമാ ഭാവി എന്താകും എന്ന ചോദ്യത്തിന് ശോഭന നല്‍കിയ മറുപടി ചിലപ്പോള്‍ താന്‍ രാജ്കപൂറിന്റെ സിനിമയിലെ നായിക ആകുമെന്നായിരുന്നു.ശോഭനയുടെ ആത്മവിശ്വാസത്തെ താന്‍ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ബാലചന്ദ്രമേനോന്റെ കമന്റ്.

നാഷണല്‍ അവാര്‍ഡ്‌ കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ച നടിയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തില്‍ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്നവുമില്ല. അവരുടെ ഒരു അഭിമുഖത്തില്‍ ഞാന്‍ വായിച്ചു. ‘ഏപ്രില്‍ പതിനെട്ട് എന്ന സിനിമയില്‍ എനിക്ക് കൂടുതല്‍ സഹകരിക്കാന്‍ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്നം കൊണ്ടാണ് എന്നൊക്കെ’.

ഞാന്‍ കൊണ്ട് വന്ന നായികമാരില്‍ ആരുമായും എനിക്ക് കൂടുതല്‍ അടുപ്പമില്ല, ഞാനൊരു ഒറ്റപ്പെട്ട വ്യക്തിയാണ്. ഏപ്രില്‍ പതിനെട്ട് എന്ന സിനിമക്കിടെയുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ഞാന്‍ ശോഭനയെ നിര്‍മ്മാതാവ് പറഞ്ഞ പ്രകാരം ഒഴിവാക്കിയിരുന്നേല്‍ അവര്‍ ചിലപ്പോള്‍ രാജ് കപൂറിന്റെ സിനിമയില്‍ നായികയായി അഭിനയിച്ചേനെ എന്ന് ഏതോ ഒരു മാഗസിനില്‍ പറഞ്ഞതത് എനിക്ക് ഓര്‍മ്മുണ്ട്. അത് തന്നെ ഞാനും പറയുന്നു. ശോഭനയുടെ ആ ആത്മവിശ്വാസത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അവര്‍ എന്റെ ആര്‍ട്ടിസ്റ്റ് അല്ലേ’, ബാലചന്ദ്ര മേനോന്‍ അഭിമുഖത്തില്‍ പറയുന്നു.

ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോന്‍ സിനമയിലേയ്ക്ക് കൊണ്ട് വന്നത്. 1984ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍,ശോഭന,അടൂര്‍ ഭാസി,ഭരത് ഗോപിതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം. കാര്‍‍ത്തിക – മണിച്ചെപ്പ് തുറന്നപ്പോള്‍ , ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രില്‍ 19 . നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിനേയും സിനിമയിലേക്ക് കൊണ്ട് വന്നത് ബാലചന്ദ്രമോനോനാണ്. മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.

Web Desk 2

Share
Published by
Web Desk 2

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

3 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

8 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

8 hours ago