News

കരഞ്ഞിട്ടുണ്ട് ഒരുപാട് ; പ്രിയ രാമൻ

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് പ്രിയരാമന്‍. നടന്‍ രഞ്ജിത്തുമായുള്ള വിവാഹത്തോടെ അഭിനയ രംഗം വിട്ട പ്രിയ, വിവാഹമോചനത്തോടെ മിനിസ്ക്രീനില്‍ സജീവമായി. വിവാഹ മോചനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്‌ ഇപ്പോള്‍.

- Advertisement -

നടന്‍ രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പ്രണയമായി മാറുകയും വീട്ടുകാരുടെ അനുമതിയോടെ 2002 ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാല്‍ ദാമ്ബത്യ ജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അധികം വൈകാതെ തന്നെ ഈ താര ദാമ്ബത്യം അവ അവസാനിച്ചു. അതിനെക്കുറിച്ച്‌ താരം പറയുന്നതിങ്ങനെ… ‘തന്നെ മാനസികമായി ഏറെ തളര്‍ത്തിയ ഒന്നായിരുന്നു രഞ്ജിത്തുമായി ഉള്ള ബന്ധം വേര്‍പിരിഞ്ഞത്.ജീവിതത്തില്‍ വിജയിക്കാന്‍ കൃത്യത ഉള്ള കാര്യങ്ങളില്‍ കൂടിയേ കഴിയുകയുള്ളൂ. ശരിയാണെന്നുറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍ അതൊക്കെയും പരാജയപ്പെട്ടു. എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ.’

‘നൂറ് ശതമാനം ആലോചിച്ച്‌ നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷമായിരുന്നു ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല.എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്ബോള്‍, നഷ്ടപ്പെടുമ്ബോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാന്‍ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. ആ പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്’ പ്രിയാ രാമന്‍ പറഞ്ഞു.

Web Desk 2

Share
Published by
Web Desk 2

Recent Posts

നവജാത ശിശു കൊലപാതം:ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്,ഗർഭിണിയായതിന് ശേഷം മുങ്ങി.നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…

38 mins ago

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

10 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

15 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

15 hours ago