കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയ ബാല ആരോഗ്യം വീണ്ടെടുക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് 57 ദിവസം കഴിയുമ്പോഴെക്കും ജിമ്മില്‍ വര്‍ക്ക് ഔട്ട് തുടങ്ങിയിരിക്കുകയാണ് ബാല.
ജിമ്മില്‍ വെയ്റ്റ് ട്രെയിനിംഗ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. താരം തന്നെയാണ് ഈ വിഡിയോ പങ്കുവച്ചത്.
വീണ്ടും പഴയ ചുറുചുറുക്കുള്ള ബാലയെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍.
View this post on Instagram
‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്. പക്ഷെ ഞാന്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഒരിക്കലും തോറ്റ് കൊടുക്കരുത്. പ്രധാന ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 57-ാം ദിവസം. ദൈവത്തിന്റെ വേഗത’ എന്ന് കുറിച്ചു കൊണ്ടാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍. എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യവാന്‍ ആകട്ടെ എന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.
അതേസമയം ഉടന്‍ തന്നെ പുതിയ സിനിമയുടെ ഷൂട്ടിംഗിന് പോകാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.