കഴിഞ്ഞ ദിവസം നടന് ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന് ഉണ്ണി മുകുന്ദനുമായി പ്രശ്നം ഉണ്ടായ യൂട്യൂബര്‍ സായിയും ആറാട്ടണ്ണന് എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിക്കും ഒപ്പമുള്ള ചിത്രമായിരുന്നു ബാല പങ്കുവച്ചത്.
വളരെ വേഗത്തില്‍ തന്നെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാന്, പൃഥിരാജ്, ഉണ്ണിമുകുന്ദന് ബെല്‍റ്റ് ഇനി ഇല്ല, ബാലയുടെ പുതിയ ബെല്‍റ്റ് ഇതാണ് എന്നായിരുന്നു ചിത്രങ്ങള്‍ക്ക് താഴെ വന്ന കമന്റുകള്‍.
ചിത്രത്തിന് താഴെ നെഗറ്റീവ് കമന്റുകളും എത്തിയിരുന്നു. ഉണ്ണിയുടെ ശത്രുക്കളെ ഒരുമിച്ച് കൂട്ടി ഉണ്ണിക്ക് എതിരെ പട നയിക്കാന്‍ ശ്രമിക്കുകയാണോ ബാല എന്നായിരുന്നു ഉണ്ണി ആരാധകരുടെ ചോദ്യം.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ഇത്തരം പ്രതികരണങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബാല. താന്‍ ഒരിക്കലും ആരെയും പിന്നില്‍ പോയി കുത്തില്ല. അടിക്കണമെന്ന് വിചാരിച്ചാല്‍ നേരിട്ട് അടിക്കുമൊണ് ബാല പറയുന്നത്.
സീക്രട്ട് ഏജന്റ് സായി എന്നെ വിളിച്ചിരുന്നു. ചേട്ടാ ഒന്ന് കാണണം എന്ന് പറഞ്ഞു. സന്തോഷ് വര്‍ക്കി നേരത്തെ എന്നെക്കുറിച്ച് വളരെ മോശമായി സംസാരിച്ചിട്ടുള്ളതാണ്. എന്നെ കാണണമെന്ന് പറഞ്ഞു.
ഇടയ്ക്ക് ഒരു ബന്ധുവിനെ പോലെ എന്നെ കാണാന്‍ വരാറുണ്ട്. എന്റെ വീട്ടില്‍ വരുന്ന ആളുകളെ ഞാന്‍ സ്വീകരിക്കും. അതിലെന്താണ് കുഴപ്പം. എന്റെ ശത്രു വന്നാലും ഞാന്‍ അവരെ സ്വീകരിക്കും. അവര്‍ക്ക് വയര്‍ നിറയെ ഭക്ഷണം കൊടുത്തേ വിടുകയുള്ളൂവെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.