എല്ലാവരെയും സഹായിക്കാനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ എല്ലാരും കൂടി തന്നെ ഒറ്റപ്പെടുത്തിയെന്ന് നടൻ ബാല. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാലയുടെ വാക്കുകൾ.
എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ചുപോകുകയാണെന്നും ബാല കൂട്ടിചേർത്തു.
ഷെഫീഖിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് തനിക്കും അണിയറ പ്രവർത്തകർക്കും ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ല എന്ന ആരോപണത്തിന് പിന്നാലെ ബാലക്ക് എതിരെ ചിത്രത്തിന്റെ നിർമ്മാതാക്കളും സംവിധായകനും രംഗത്ത് എത്തിയിരുന്നു.
ഇതോടെയാണ് കേരളം വിടുകയാണെന്ന് അറിയിച്ച് ബാല എത്തിയത്. ‘‘ഞാൻ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല എന്നും സങ്കടത്തോടെ ബാല പറഞ്ഞു.
എന്റെ അടുത്ത് കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ലെന്നും ബാല പറഞ്ഞു.
സഹായം ചോദിച്ച് എന്റെ വീട്ടിൽ പാതിരാത്രിവന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം.എല്ലാവരും എന്റെ അരികിൽ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാൻ മീഡിയയുടെ മുന്നിൽ വന്നത്.
ഇപ്പോൾ അവരെല്ലാം പരാതി പിൻവലിച്ചു. അവരാണ് ഇങ്ങോട്ടുവന്നത്. ആദ്യം അത് മനസ്സിലാക്കൂ. ഇനി എത്ര ഒച്ചയിൽ ഞാൻ പറയണം. എന്നും ബാല ചോദിക്കുന്നു.
എന്റെ ജീവിതത്തിൽ ഞാൻ കഞ്ചാവ് തൊട്ടില്ല. വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളത് എന്നും ബാല പറയുന്നു. ഈ നിമിഷം വരെ ഒരാൾ പോലും എന്നെ വിളിച്ചില്ല. മനോജ് കെ. ജയന് ചേട്ടൻ എന്നെ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ് അദ്ദേഹം.വലിയ വലിയ ആളുകളൊകൾ എവിടെപ്പോയി എന്നും ബാല ചോദിക്കുന്നു.
ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവർത്തിക്കും എന്നും ബാല പറഞ്ഞു.