നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നടന് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ബാലയെ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ പ്രവേശിപ്പിച്ചത്.
കരള്‍ രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.
താരത്തിന്റെ അസുഖ വിവരം അറിഞ്ഞ് ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.