Film News

ഞാന്‍ എന്റെ മകളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമോ , എലിസബത്തിന്റെ മുന്നില്‍വെച്ച് ബാല പറയുന്നു

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബാലയുടെയും എലിസബത്തിന്റെ വിവാഹ റിസപ്ഷന്‍ . നേരത്തെ തന്നെ രണ്ടാമതൊരു വിവാഹം കഴിക്കുന്ന കാര്യം ബാല ആരാധകരെ അറിയിച്ചിരുന്നു. പിന്നാലെയാണ് സെപ്തംബര്‍ അഞ്ചിന് വിവാഹ റിസപ്ഷന്‍ എന്ന് താരം അറിയിച്ചത്. സിനിമ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത് . ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന്റെ താഴെ ധാരാളം കമന്റ് വരുന്നുണ്ട്. ബാലക്കും എലിസബത്തിനും എല്ലാവിധ ആശംസകളും ആരാധകര്‍ നേരുന്നുണ്ട്. വിവാഹത്തിനുശേഷം ബാല ദൈവത്തിനും തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചിരുന്നു, അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹം, അച്ഛന്‍ ഇതേക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. എന്നാല്‍ വിവാഹം കാണാന്‍ അച്ഛന്‍ ഇപ്പോള്‍ ഇല്ലെന്നും നടന്‍ പറഞ്ഞു . അതേസമയം അമ്മയ്ക്ക് ചടങ്ങില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും , എലിസബത്തിന്റെ അമ്മയും അച്ഛനും എന്നത് തന്റെ അമ്മയും അച്ഛനും ആണെന്നും മാധ്യമങ്ങളോട് ബാല പറഞ്ഞു. എലിസബത്തിന് കാറാണ് ബാല സമ്മാനമായി നല്‍കിയത്.

- Advertisement -

ഇപ്പോള്‍ മകളെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാലയുടെയും അമൃതസുരേഷിന്റെ മകളാണ് അവന്തിക, ഇവര്‍ വേര്‍പിരിഞ്ഞ ശേഷം മകള്‍ അമ്മയ്‌ക്കൊപ്പമാണ് , എങ്കിലും മകള്‍ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് പറയാറുണ്ട് ബാല. നേരത്തെ മകള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും നടന്‍ പങ്കുവെച്ചിരുന്നു. ബാലയുടെ വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ മകളെ കുറിച്ചുള്ള നിരവധി ചോദ്യങ്ങളും ഉയര്‍ന്നു. നിങ്ങളുടെ മകളെ മറന്നു എന്നൊക്കെയാണ് ബാലയോട് പലരും ചോദിക്കുന്നത്. ഞാന്‍ എന്റെ മകള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമോ, അറിയാത്തവര്‍ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുതെന്ന് ബാല പറയുന്നു.

അതേസമയം തന്നോട് ആദ്യം ഇഷ്ടം തുറന്നു പറഞ്ഞത് എലിസബത്ത് ആണെന്നും താരം പറയുന്നു . എലിസബത്ത് ബാലയുടെ ഒരു വലിയ ആരാധികയാണ് . എലിസബത്ത് ആദ്യം ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ദേഷ്യപ്പെടുകയായിരുന്നു താന്‍ എന്ന് ബാല പറയുന്നു , പിന്നീട് ഡോക്ടര്‍ ആണെന്നൊക്കെ അറിഞ്ഞപ്പോള്‍ എന്നെപ്പോലെ ഒരാളെ ഭര്‍ത്താവായി വേണോ എന്നായിരുന്നു തന്റെ ചോദ്യം . ആദ്യം ആള്‍ക്ക് കുറച്ച് ഉപദേശം ഒക്കെ കൊടുത്തു വിട്ടു. പിന്നെ എട്ടു മാസങ്ങള്‍ക്ക് ശേഷം അതൊക്കെ മാറി . ആദ്യം ഈ ബന്ധത്തില്‍ എലിസബത്തിന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ആള് സെലിബ്രിറ്റി ആയതിനാല്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ ഉള്ള ജീവിതം ആയിരിക്കില്ല എന്നതായിരുന്നു പറഞ്ഞത് . എന്നാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നുവെന്നും നടന്‍ പറയുന്നു. അതേസമയം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മതം ഇല്ലെന്നും അതിനാല്‍ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും നടന്‍ പറയുന്നു.

Anusha

Recent Posts

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

47 mins ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

12 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

13 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

14 hours ago