Film News

പാവം തന്റെ പ്രിയതമയെ കാണാന്‍ ശിവന്‍ ശരിക്കും കഷ്ടപ്പെടുന്നുണ്ട്; ഇവരെ എത്രയും പെട്ടെന്ന് ഒന്നാക്കണം എന്ന് പ്രേക്ഷകര്‍

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളുടെ ലിസ്റ്റ് എടുത്തു നോക്കിയാല്‍ അതില്‍ മുന്നില്‍ തന്നെ ഉണ്ടാവും സ്വാന്തനം. ഏറെ നാളുകള്‍ക്കു ശേഷമാണ് സ്വാന്തനം പോലൊരു സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് . മികച്ച അഭിനേതാക്കള്‍ , മികച്ച കഥ ഇതെല്ലാം ആണ് സ്വാന്തന വിജയത്തിന്റെ കാരണം. സാധാരണ ഒരു കൂട്ടുകുടുംബത്തിലെ കഥയാണ് സീരിയല്‍ പറയുന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഏറ്റെടുത്ത പരമ്പര കൂടിയാണ് സ്വാന്തനം .വളരെ പോസിറ്റീവായി ആണ് സീരിയല്‍ കഥ അവതരിപ്പിക്കുന്നത്. കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട കഥ തുടങ്ങിയപ്പോള്‍ തന്നെ ഈ പരമ്പരയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു.

- Advertisement -

വാനമ്പാടി എന്ന പരമ്പര സംവിധാനം ചെയ്ത ആദിത്യനാണ് സ്വാന്തനം ഒരുക്കുന്നത് , നടി ചിപ്പി രഞ്ജിത്താണ് സീരിയല്‍ നിര്‍മ്മിക്കുന്നത് . ഇതില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പി തന്നെ. ഇപ്പോള്‍ റേറ്റിങ്ങില്‍ രണ്ടാംസ്ഥാനത്താണ് സ്വാന്തനം. ഇതിനിടെ ചില സമയത്ത് സ്വാന്തനം ഒന്നാംസ്ഥാനത്ത് എത്തിയെങ്കിലും വീണ്ടും രണ്ടാംസ്ഥാനത്തേക്ക് തന്നെ പോവുകയായിരുന്നു. ഇതില്‍ എടുത്ത് പറയേണ്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും . അപ്രതീക്ഷിതമായാണ് ഈ താരങ്ങള്‍ വിവാഹിതരാകുന്നത് . ആദ്യം പരസ്പരം ഇഷ്ടമല്ലായിരുന്നുവെങ്കിലും ഇന്ന് ഇവര്‍ സ്‌നേഹിക്കുന്നു. ഇനി ഇവരെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല.

എന്നാല്‍ ഒരു ദിവസം ശിവനെക്കുറിച്ച് അഞ്ജു വീട്ടില്‍ ഉള്ളവരോട് സംസാരിക്കുകത് ശിവന്‍ കേട്ടിരുന്നു. ഇതിന്റെ തുടക്കം മാത്രം കേട്ട ശിവന്‍ പിന്നീട് പുറത്തേക്ക് പോവുകയായിരുന്നു. മനസ്സില്‍ വലിയൊരു തെറ്റിദ്ധാരണ ആയിട്ടാണ് ശിവന്‍ പുറത്തേക്ക് പോയത്. അഞ്ജുവിന് തന്നെ ഇഷ്ടമല്ലെന്നും മറ്റുള്ളവരുടെ മുന്നില്‍ അഭിനയിക്കുകയാണെന്നുമാണ് ശിവന്‍ കരുതിയിരിക്കുന്നത് . ഇതിനുപിന്നാലെ അഞ്ജലിയുടെ അടുത്ത് വളരെ ദേഷ്യത്തോടെ ആയിരുന്നു ശിവന്‍ പെരുമാറിയത് , ഇത് സഹിക്കവയ്യാതെ അഞ്ജലി തന്റെ വീട്ടിലേക്ക് തന്നെ പോന്നു. ഇവര്‍ രണ്ടുപേരും മറ്റാരോടും ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല , എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇവരുടെ കാര്യത്തില്‍ സംശയം ഉണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സ്വാന്തനത്തിന്റെ പ്രമോ വീഡിയോ ആണ് . അഞ്ജുവിനെ കാണാന്‍ വേണ്ടി ശിവന്‍ അമ്മായിയുടെ വീട്ടിലേക്ക് പോവുകയാണ് . അവിടെ എത്തിയപ്പോള്‍ വീട്ടില്‍ കയറാനുള്ള ധൈര്യമുണ്ടായില്ല, വീടിന്റെ മുന്നിലൂടെ വണ്ടിയില്‍ അങ്ങോട്ടുമിങ്ങോട്ടും പോയി കളിക്കുകയാണ് ശിവന്‍ . കുറച്ച് അവിടെനിന്നപ്പോള്‍ അഞ്ജലി പുറത്തേക്ക് വന്നു. എന്നാല്‍ അഞ്ജുവിനെ ശിവന്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ജലി കേള്‍ക്കുന്നില്ല. ഈ രസകരമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് .

 

Anusha

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

2 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

3 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

3 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

3 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

16 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

16 hours ago