Film News

നിങ്ങള്‍ കൂടെ നിന്നത് സ്വന്തം സ്വപ്നത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചത് കൊണ്ട് ഒറ്റയ്ക്കായി പോയ ഒരുവന്റെ കൂടെ ആണ് ; സായി വിഷ്ണു

ബിഗ് ബോസ് സീസണ്‍ ത്രീയിലെ ശക്തമായ മത്സരാര്‍ഥി ആയിരുന്നു സായി വിഷ്ണു. പുറത്ത് നിന്നും നല്ല സപ്പോര്‍ട്ട് ആയിരുന്നു സായിക്ക് ലഭിച്ചത് . അങ്ങനെ ബിഗ്‌ബോസ് സീസണ്‍ മൂന്നിന്റെ രണ്ടാം സ്ഥാനം സ്വന്തമാക്കാനും ഈ താരത്തിന് കഴിഞ്ഞു . പലപ്പോഴും ഷോയില്‍ നിന്ന് ഒറ്റയ്ക്ക് കളിച്ച് വിജയിച്ച ഒരു മത്സരാര്‍ത്ഥി കൂടിയാണ് സായി. സായിയുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് ഷോയില്‍ വെച്ച് പറഞ്ഞിരുന്നു. ഒരു വലിയ നടന്‍ ആവുക എന്നതാണ് സായിയുടെ ആഗ്രഹം , അതിനുള്ള ശ്രമത്തിലാണ് താരം , ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത് .

- Advertisement -

ജീവിതാവസാനത്തിൽ ഒരു തിരിഞ്ഞു നോട്ടത്തിനുള്ള സമയം ഉണ്ടെങ്കിൽ, ഈ ജീവിതം ഞാൻ പൂർണമായി ജീവിച്ചോ എന്ന ചോദ്യത്തിന് ഉത്തരമായി കടന്നു വരുക എത്രത്തോളം ഞാൻ സ്നേഹിക്കപ്പെട്ടു, എത്രത്തോളം ഞാൻ സഹജീവികളെ സ്നേഹിച്ചു എന്നത് മാത്രം ആയിരിക്കും. അവിടെ പണമോ, പ്രശസ്തിയോ, സൗന്ദര്യമോ, സ്ഥാനമാനങ്ങളോ, കടന്നു വരുക പോലുമില്ല. ജീവിതത്തിന്റെ നിറവായി ഞാൻ കാണുന്നത് സ്നേഹത്തെ ആണ്. അപ്പോൾ ബിഗ് ബോസിൽ നിന്ന് ഞാൻ എന്ത് നേടി എന്നതിന്റെ ഏറ്റവും മൂല്യമുള്ള ഉത്തരവും അത് തന്നെയാണ്. നിങ്ങളുടെ സ്നേഹം.

‘Sai Vishnu Army’ എന്ന ഈ കൂട്ടായ്മ, എന്നെ അത്ഭുതപ്പെടുത്തുന്നു, തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എങ്ങനെയാണ് എന്നെ ഇത്രയും സ്നേഹിക്കാൻ പറ്റുന്നത്.!! ഈ സ്നേഹത്തെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു. നിങ്ങളിൽ നിന്ന് ഞാൻ, എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് പഠിക്കുന്നു. എന്നെ ഈ സ്നേഹം, കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നു.നിങ്ങളെ എല്ലാവരെയും പ്രതിനിധീകരിച്ച് നിങ്ങളിൽ കുറച്ച് പേർ എന്നെ കാണാൻ വന്നു. അതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും ഈ സമയത്ത് നിങ്ങൾ വന്നു. നിങ്ങൾ ഓരോരുത്തരും നെഞ്ചത്ത് അഭിമാനത്തോടെ എൻ്റെ ഫോട്ടോ പതിപ്പിച്ചിരുന്നു, ഈ വിജയം, നമ്മളുടെ വിജയമായി കണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. നിങ്ങളുടെ സ്നേഹം, ഒരു ട്രോഫിയായി നൽകി എന്നെ ആദരിച്ചു.നിങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളിൽ നിന്ന് സമ്മാനങ്ങൾ കൊണ്ട് വന്നു.നിങ്ങളുടെ വാക്കുകളിലും, പ്രവൃത്തിയിലും, നോട്ടത്തിൽ പോലും നിറഞ്ഞു കവിയുന്ന സ്നേഹം പലപ്പോളും എന്നെ നിശ്ശബ്ദനാക്കി.

ബിഗ് ബോസ്സിൽ അകത്ത് നിന്ന് ഞാൻ പോരാടിയപ്പോൾ പുറത്ത് നിങ്ങൾ തനിയെ ചേർന്ന് എനിക്ക് വേണ്ടി നിലകൊണ്ടു.എൻ്റെ ഈ വിജയം, നിങ്ങളുടെ ഒരോരുത്തരുടേതുമാണ്. ആദ്യമായി കണ്ട എനിക്ക് വേണ്ടി, രാവ് പകലാക്കിയും, ഭക്ഷണവും, ഉറക്കവും,നിങ്ങളുടെ പല പ്രധാന കാര്യങ്ങളും മാറ്റി വെച്ചും, നിങ്ങളുടെ സോഷ്യൽ മീഡിയകൾ എനിക്ക് വേണ്ടിയാക്കി മാറ്റിയും, പ്രാർത്ഥനകളിൽ എന്നെ ഉൾപ്പെടുത്തിയും, എന്നെ പിന്തുണച്ച് നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളും കൂടി ചേർന്നാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.

നിങ്ങൾ കൂടെ നിന്നത്, സ്വന്തം സ്വപ്നത്തിന് വേണ്ടി ജീവിതം സമർപ്പിച്ചത് കൊണ്ട് ഒറ്റയ്ക്കായി പോയ ഒരുവന്റെ കൂടെ ആണ്. ഒറ്റയ്ക്ക് നിലപാടുകളിൽ ഉറച്ചു നിന്ന് ജീവിതത്തോട് പോരാടിയ എന്റെ ശബ്ദം ഇന്ന് നിങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. എല്ലാത്തിലുമുപരി, ഞാൻ ഒറ്റയ്ക്ക് കണ്ട, പരിശ്രമിച്ചു കൊണ്ടിരിക്കുന്ന, കാത്തിരിക്കുന്ന എന്റെ സ്വപ്നത്തിനായി ഇന്ന് നിങ്ങളും എന്നെ പോലെ കാത്തിരിക്കുന്നു. എന്റെ സിനിമ. ഉപാധികളില്ലാത്ത ഈ സ്നേഹത്തിന് നന്ദി. കണ്ണും മനസ്സും നിറഞ്ഞാണ് ഈ വരിയെഴുതി നിർത്തുന്നത്.

Anusha

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

2 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

3 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

3 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

3 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

16 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

16 hours ago