കഴിഞ്ഞ ആഴ്ചയാണ് മരയ്ക്കാർ എന്ന ചിത്രം പുറത്തിറങ്ങിയത്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ആണ് ഈ ചിത്രം ഒരുങ്ങിയത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്. പുറത്തിറങ്ങിയപ്പോൾ സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. പലതരത്തിലുള്ള ഡി ഗ്രേഡിങ് ചിത്രം നേരിട്ടു.
ഇപ്പോഴിതാ ബാദുഷയുടെ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. മലയാളത്തിലെ അറിയപ്പെടുന്ന നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറു മാണ് ഇദ്ദേഹം. അദ്ദേഹത്തിൻറെ കുറിപ്പിലൂടെ. മരക്കാർ കണ്ടു. അതിമനോഹരമായ ഒരു ചിത്രം. വിഷ്വൽ ഇത്ര ഇമ്പാക്ട്ഫുൾ ആയ ഒരു ചിത്രം അടുത്തകാലത്ത് കണ്ടിട്ടില്ല.
ബാഹുബലി പോലുള്ള അന്യഭാഷാ സിനിമ കണ്ടു പ്രോത്സാഹിപ്പിച്ച നാം ഇപ്പോൾ മനസ്സിലാക്കി. മലയാളത്തിലും അതുപോലെയുള്ള സിനിമകൾ സാധ്യമാകുമെന്ന്. സിനിമ ഡീഗ്രേഡ് ചെയ്യുന്നവരോട് ഒരു ചോദ്യം. മലയാളത്തിൽ ഇതുപോലെ ഒരു സിനിമ ചെയ്യുവാൻ വേറെ ഏതു സംവിധായകനാണ് കഴിയുക, പ്രിയദർശനല്ലാതെ. അതിവിടെ സംഭവിച്ചിരിക്കുന്നു.
പ്രിയൻ സാറിനും, വലിയ റിസ്ക് ഏറ്റെടുത്ത ആൻറണി ചേട്ടനും ലാൽ സാറിനും അഭിനന്ദനങ്ങൾ. മരയ്ക്കാർ എല്ലാവരും തിയേറ്ററിൽ തന്നെ കാണുക. ഡി ഗ്രേഡ് കാരെ അകറ്റിനിർത്തുക. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മികച്ച പ്രതികരണം ഇത് നേടുന്നുണ്ട്.