കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്തു തന്നെയാണ് നയന്‍താരയുടെയും സംവിധായകന് വിഘ്നേശ്വിന്റെ വിവാഹം. വലിയ ആഘോഷത്തോടുകൂടി ചെന്നൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടത്തിയത്. ബോളിവുഡ് താരങ്ങള്‍ വരെ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇന്ന് ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമാണ് വിഘ്നേശും നയനും.
നയന്‍താര മലയാള സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്, എന്നാല്‍ 2013 മുതലാണ് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. വിഘ്നേശ്വ ആണെങ്കിലും ആ സമയത്ത് തന്നെ തന്റെ കരിയറില്‍ വലിയ മാറ്റം വരുത്തി. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഹിറ്റായിരുന്നു.
എന്നാല്‍ വിവാഹശേഷം കാര്യങ്ങള്‍ അങ്ങനെ ഒന്നും ആയിരുന്നില്ല. വിഗ്നേഷ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എകെ 62 എന്ന പ്രോജക്ട് അദ്ദേഹത്തിന് നഷ്ടമായി. വിഘ്നേഷിന്റെ കഥ ഇഷ്ടപ്പെടാതെ വന്നതിനാലാണ് ഈ പ്രോജക്ടില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്. നയന്‍താരയുടെ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ഏകദേശം ഇങ്ങനെ തന്നെ. അടുപ്പിച്ച് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയായിരുന്നു.
എന്ത് കൊണ്ടാണ് തങ്ങള്‍ രണ്ട് പേരും കരിയറില്‍ മോശം സമയത്തായതെന്ന ആലോചനയിലാണത്രെ നയന്‍താരയും വിഘ്നേശും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ജ്യോതിഷിയെ രണ്ട് പേരും പോയി കണ്ടിട്ടുണ്ട്. പ്രശ്നങ്ങള്‍ക്ക് കാരണമായി ജ്യോതിഷി പറഞ്ഞ കാര്യമാണ് കൗതുകകരം. വിഘ്നേശ് നയന്‍താരയ്ക്ക് താലി ചാര്‍ത്തിയത് മോശം സമയത്താണെത്രെ. രണ്ട് പേരും കുറച്ച് സമയം മാറി നിന്ന് നല്ല സമയം നോക്കി വീണ്ടും താലി കെട്ടണമെന്നാണത്രെ ജ്യോതിഷി പറഞ്ഞത്.